ആലപ്പുഴ ബൈപ്പാസില് വാഹനാപകടം; നിരവധി പേര്ക്ക് പരുക്ക്
Posted On November 21, 2023
0
426 Views

ആലപ്പുഴ ബൈപ്പാസില് മിനി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്ക്ക് പരുക്ക്. മിനി ബസ് ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. കൊല്ലത്തുനിന്ന് കലവൂര് കൃപാസനത്തിലേക്ക് വന്ന മിനി ബസും, മീനുമായി പോയ മിനി ലോറിയുമാണ് ഇന്ന് രാവിലെ കൂട്ടിയിടിച്ചത്.
ബസിന്റെ തൊട്ടു മുന്നില് പോയ കാര് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്, കാറിൽ ഇടിക്കാതിരിക്കാനായി വെട്ടിച്ച സമയത്ത് ലോറിയില് ഇടിക്കുകയായിരുന്നു.