പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച്ച: പഞ്ചാബില് ഏഴ് പൊലീസുകാര്ക്ക് സസ്പെൻഷൻ
Posted On November 26, 2023
0
272 Views
കഴിഞ്ഞവര്ഷം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച്ചയില് ഏഴ് പൊലീസുകാര്ക്ക് സസ്പെൻഷൻ.
ഫിറോസ്പൂര് ജില്ലാ മുൻ പൊലീസ് സൂപ്രണ്ടും രണ്ട് ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്പ്പടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി റാലിയില് പങ്കെടുക്കാനെത്തിയപ്പോഴാണ് സുരക്ഷാവീഴ്ചയുണ്ടായത്. കഴിഞ്ഞ വര്ഷം ജനുവരി അഞ്ചിനായിരുന്നു സംഭവം. കര്ഷക പ്രതിഷേധത്തെ തുടര്ന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളമാണ് മേല്പ്പാലത്തില് കുടുങ്ങിയത്.












