മാധ്യമങ്ങളിലൂടെയല്ല, എന്നോടു പറയാനുള്ളത് നേരിട്ട് പറയൂ: മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവര്‍ണര്‍
തന്നോട് പറയാനുള്ള കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ലാതെ നേരിട്ട് പറയാൻ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
ഓര്‍ഡിനന്‍സ് ഒപ്പിടുന്നില്ല എന്ന ചില വാര്‍ത്ത കേട്ടു. അത് ശരിയല്ല. അടിയന്തര പ്രാധാന്യമുള്ള ഓര്‍ഡിനൻസ് ആണെങ്കില്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി വിശദീകരിക്കട്ടെ. അതിനായി മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
‘എനിക്ക് ആരോടും മുൻവിധിയില്ല. പറയാനുള്ള കാര്യങ്ങള്‍ നേരിട്ടുപറയൂ. അതിന് രാജ്ഭവനിലേക്ക് വരൂ. എന്നോട് മാധ്യമങ്ങള്‍ മുഖേന സംസാരിക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെ അനുയായികളോടും പാര്‍ട്ടി അംഗങ്ങളോടും ഭരണഘടനയെ നിന്ദിക്കരുതെന്ന് പറയണം, പാക് അധീന കാഷ്മീരിനെ സ്വതന്ത്ര കാഷ്മീര്‍ എന്നു വിളിക്കുന്നത് നിര്‍ത്താൻ പറയണം, വിഘടനവാദത്തിനും പ്രാദേശികവാദത്തിനും അഗ്നിപകരുന്നത് നിര്‍ത്താൻ പറയണം. ഇവയൊക്കെയാണ് ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍. ഇന്ത്യയുടെ ഐക്യത്തിന് വിഘാതമാകുന്ന കാര്യങ്ങളാണിവ’ -ആരിഫ് മുഹമ്മദ് ഖാൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.