ചന്ദ്രയാൻ വിജയത്തില്‍ ഇന്ത്യയെ പുകഴ്ത്തി നവാസ് ശരീഫ്
ഇന്ത്യയെ വീണ്ടും വാനോളം പ്രശംസിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്. ലോകരാജ്യങ്ങള്‍ ചന്ദ്രനിലേക്ക് പോകുമ്ബോള്‍, പാകിസ്താൻ ഭൂമിയില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടില്ലെന്ന് ശരീഫ് പറഞ്ഞു.
ഇസ്ലാമാബാദില് പാകിസ്താൻ മുസ്ലിം ലീഗ്-എൻ യോഗം അഭിസംബോധന ചെയ്യുകയായിരുന്ന ശരീഫ്. പാകിസ്താനിലെ സാമ്ബത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു മുൻ പ്രധാനമന്ത്രിയുടെ പരാമര്‍ശം.”നമ്മുടെ അയല്‍രാജ്യങ്ങള്‍ ചന്ദ്രനിലേക്ക് പോകുന്നു.എന്നാല്‍ ഭൂമിയില്‍ നിന്നു പോലും ഉയരാൻ നമുക്ക് സാധിക്കുന്നില്ല.ഇങ്ങനെയാണെങ്കില്‍ ഒന്നും നടക്കില്ല.”-ഇന്ത്യയുടെ ചന്ദ്രയാൻ വിജയം പരാമര്‍ശിച്ച് ശരീഫ് പറഞ്ഞു.
നമ്മുടെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം നമ്മള് തന്നെയാണ്. അല്ലായിരുന്നുവെങ്കില്‍ ഈ രാഷ്ട്രം മറ്റൊരു നിലയില്‍ എത്തുമായിരുന്നു. നമ്മുടെ രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയുണ്ട്. അതവസാനിപ്പിക്കണം. രാജ്യത്തുടനീളമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കണം. കറാച്ചിയില്‍ സമാധാനം പുനഃസ്ഥാപിക്കണം. ഹൈവേകള്‍ നിര്‍മിക്കണം. പുതിയ വികസനങ്ങള്‍ വന്നാല്‍ രാജ്യം പുരോഗതിയിലേക്ക് കുതിക്കും.-ശരീഫ് റാലിയില്‍ പറഞ്ഞു.