ഇസ്രയേൽ-ഹമാസ് യുദ്ധം പരിഹരിക്കാൻ പുതിയപദ്ധതിയുമായി ഈജിപ്ത്; ഇസ്രയേലിന്റെ പ്രഖ്യാപിതലക്ഷ്യങ്ങൾ നടക്കില്ല
യുദ്ധം എന്നും എപ്പോഴും എല്ലാകാലത്തും ഹനിച്ചിട്ടുള്ളത് സമാധാനവും സന്തോഷവുമാണ്. കാരണം, യുദ്ധത്തിൽ മരണപ്പെടുന്നവർ മാത്രമാണ് ആ യുദ്ധത്തിന്റെ അവസാനം കാണുന്നത് എന്നതു തന്നെ. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രയേൽ – ഹമാസ് യുദ്ധം തല്ലിക്കെടുത്തിയത് എത്രയോ പേരുടെ ജീവിത സ്വപ്നങ്ങളായിരുന്നു. ആയിരങ്ങളാണ് യുദ്ധഭൂമിയിൽ മരിച്ചു വീണത്. സ്വപ്നം കണ്ടു തുടങ്ങുന്നതിന് മുമ്പേ ആയിരക്കണക്കിന് കുഞ്ഞുങ്ങളും ഈ യുദ്ധത്തിന്റെ ഇരകളായി. ഇപ്പോഴിതാ ഇസ്രയേൽ-ഹമാസ് യുദ്ധം പരിഹരിക്കാൻ പുതിയപദ്ധതി മുന്നോട്ടുവെച്ച് ഈജിപ്ത്. വെടിനിർത്തൽ, ബന്ദിമോചനം, ഗാസയുടെ യുദ്ധാനന്തരഭാവി എന്നിവയെക്കുറിച്ചുള്ള നിർദേശമാണ് പദ്ധതിയിലുള്ളത്.പ്രധാന മധ്യസ്ഥരായ ഖത്തറുമായി ചേർന്ന് ഇസ്രയേൽ, ഹമാസ്, യു.എൻ., യൂറോപ്യൻ സർക്കാരുകൾ എന്നിവർക്കുമുന്നിൽ പദ്ധതിയവതരിപ്പിക്കുമെന്ന് മുതിർന്ന ഈജിപ്ഷ്യൻ വക്താവ് വ്യക്തമാക്കി. എന്നാൽ, നിലവിൽ പദ്ധതിയുടെ പ്രാരംഭ ചട്ടക്കൂടുമാത്രമേ ആയിട്ടുള്ളൂവെന്നാണ് വിവരം. ആദ്യഘട്ടമെന്ന നിലയിൽ രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിക്കാനും അതിനിടെ 40-50 ബന്ദികളെയും 120-150 പലസ്തീൻ തടവുകാരെയും പരസ്പരം കൈമാറാനും പദ്ധതി നിർദേശിക്കുന്നു.യുദ്ധാനന്തരം ഗാസയുടെയും വെസ്റ്റ്ബാങ്കിന്റെയും ഭരണം വിദഗ്ധരുടെ നേതൃത്വത്തിലുള്ള പലസ്തീൻ ഭരണകൂടം ഏറ്റെടുക്കണമെന്നും പദ്ധതി മുന്നോട്ടുവെക്കുന്നു. ഹമാസിനെ ഉന്മൂലനംചെയ്യുംവരെ യുദ്ധം തുടരുക, യുദ്ധാനന്തരം അനിശ്ചിതകാലത്തേക്ക് ഗാസയുടെ സുരക്ഷ ഏറ്റെടുക്കുക തുടങ്ങിയ ഇസ്രയേലിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളെ എതിർക്കുന്നതാണ് പദ്ധതി.ഇസ്രയേല്‍- ഹമാസ് പോരാട്ടം മൂന്നുമാസം പിന്നിടുമ്പോഴാണ് ഗാസയ്ക്കും പലസ്തീനും വെസ്റ്റ് ബാങ്കിനുമെല്ലാം പുറമെ ചെങ്കടല്‍ കൂടി ലോകശ്രദ്ധ നേടുകയാണ്. യുദ്ധത്തില്‍ പെട്ടിരിക്കുന്ന പലസ്തീന്, ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രയേലിലേക്കുള്ളതും അവിടെനിന്ന് തിരിച്ചുപോവുന്നതുമായ എല്ലാ കപ്പലുകള്‍ക്കുമെതിരേയും ആക്രമണമുണ്ടാവുമെന്നാണ് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, യുദ്ധം തീരുന്നത് വരെ ഇത്തരത്തിലുള്ള ആക്രമണം തുടരുമെന്നും അറിയിച്ചിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട വ്യാപാര കപ്പല്‍പാതയായ ചെങ്കടലില്‍ ഉണ്ടായിരിക്കുന്ന കപ്പലുകളുടെ വഴിമുടക്കല്‍ ലോകത്തെയൊന്നാകെയാണ് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. അയൽരാജ്യങ്ങളായ ഈജിപ്തിലെയും ജോർദാനിലെയും വിനോദസഞ്ചാരമേഖലയെ കാര്യമായി തന്നെ ഇസ്രയേൽ – ഹമാസ് യുദ്ധം ബാധിച്ചു. ഇവിടങ്ങളിലേക്കുള്ള ടൂറുകളും ക്രൂയിസുകളും ബുക്ക് ചെയ്ത വിനോദസഞ്ചാരികൾ അത് റദ്ദു ചെയ്തു. യുദ്ധവും ഭീകരവാദ പ്രവർത്തനങ്ങളും വിനോദസഞ്ചാര മേഖലയെ ബാധിക്കുമ്പോൾ ആ മേഖലയിൽ ജോലി ചെയ്യുന്ന നിരവധി സാധാരണക്കാർ കൂടിയാണ് ദുരിതത്തിലാകുന്നത്. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം തുടരുന്നത് ഗൾഫ് സമ്പദ്വ്യവസ്ഥയേയും സാരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകൾ. യുദ്ധം നിയന്ത്രണവിധേയമായാൽ പ്രത്യാഘാതം ചെറുതായിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഗൾഫ് സമ്പദ്വ്യവസ്ഥ ചുരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദനത്തെയും കയറ്റുമതിയെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഗൾഫ് ആണ് ലോകത്തിലെ എണ്ണയുടെ മൂന്നിലൊന്ന് ഉത്പാദിപ്പിക്കുന്നത, കൂടാതെ ലോകത്തിലെ എണ്ണയുടെ കരുതൽ ശേഖരത്തിന്റെ പകുതിയും ഗൾഫ് മേഖലയിൽ നിന്നാണ്. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് അയവ് ഇല്ലാത്തത് സാധാരണക്കാർക്ക് ഗുരുതരമായ ദോഷം വരുത്തുകയും മിഡിൽ ഈസ്റ്റിലുടനീളം പ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ വിവിധ പ്രദേശങ്ങൾ ഈ പ്രതിസന്ധിയെ എങ്ങനെ കാണുന്നുവെന്നതും എന്ത് നടപടികൾ സ്വീകരിക്കും എന്നതും സാമ്പത്തിക രംഗത്ത് പ്രധാനമാണ്. ഹമാസിൻെറ സൈനിക ശേഷി തകർക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം ഇസ്രായേൽ തുടരുകയാണെങ്കിൽ വീണ്ടും സ്ഥിതി ഗുരുതരമാകും. വടക്കൻ, ഗാസയുടെ ഭൂരിഭാഗവും ഇസ്രായേൽ തകർത്തതിനാൽ ലക്ഷക്കണക്കിനാളുകൾ ഇപ്പോൾ പലായനം ചെയ്യപ്പെട്ടു, മടങ്ങിവരാൻ വീടില്ലാത്ത അവസ്ഥയാണ് പലർക്കും. ഇവരുടെ പുനരധിവാസം വലിയൊരു പ്രശ്നമാണ്.