മുന്‍ മന്ത്രി സി രവീന്ദ്രനാഥിന്റെ സഹോദരന് വാഹനാപകടത്തില്‍ മരിച്ചു
Posted On December 28, 2023
0
246 Views
ദേശീയപാത നടത്തറയില്‍ സീബ്രാലൈനില്‍ റോഡ് കുറുകേ കടക്കുന്നതിനിടെ മിനിലോറി ഇടിച്ച് ഗുരുതരമായി പരിക്ക് പറ്റിയ കാല്നടയാത്രക്കാരന് മരിച്ചു.
പാല്യേക്കര സ്വദേശി ലഷ്മി വിലാസത്തില്‍ മുകുന്ദന് ഉണ്ണിയാണ് മരിച്ചത്. കഴിഞ്ഞ 19-ാം തീയതിയാണ് അപകടത്തെ തുടര്‍ന്ന് തലക്ക് പരിക്ക് പറ്റി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മുന്‍ വിദ്യഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ സഹോദരനാണ്.
തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മസംസ്കാരം വ്യാഴാഴ്ച (നാളെ) ഉച്ചക്ക് 12.30 ന് പാലിയക്കര വീട്ടുവളപ്പില്‍.
Trending Now
An anthem forged in fire!👑🔥
October 29, 2025













