സ്കൂള്‍ വാനുകളില്‍ സി.സി.ടി.വി കാമറ നിര്‍ബന്ധമാക്കി യു.പി സര്‍ക്കാര്‍
സ്കൂള്‍ വാനുകളില്‍ സി.സി.ടി.വി കാമറ നിര്‍ബന്ധമാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. കുട്ടികളുടെ സുരക്ഷായുറപ്പാക്കാനാണ് നടപടിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഗതാഗത പ്രിൻസിപ്പല്‍ സെക്രട്ടറി എല്‍. വെങ്കടേശ്വരലു ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
മൂന്ന് മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രീകൃത വെഹിക്കിള്‍ ലൊക്കേഷൻ ട്രാക്കിങ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ഇത്തരം കാമറകള്‍ സ്ഥാപിക്കും.
അതേസമയം സംസ്ഥാനത്ത് വെഹിക്കിള്‍ ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം നടപ്പിലാക്കുന്നതിനായി ഗതാഗത വകുപ്പ് സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഇ-റിക്ഷകള്‍ എന്നിവ ഒഴികെയുള്ള എല്ലാ പൊതുഗതാഗത വാഹനങ്ങളെയും വെഹിക്കിള്‍ ലൊക്കേഷൻ ട്രാക്കിങ് ഉപകരണങ്ങളുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.