യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍മാങ്കൂട്ടത്തില്‍ അറസ്റ്റില്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് അക്രമത്തിന്റെ കേസിലാണ് അറസ്റ്റ്.
കന്റോണ്‍മെന്റ് പോലീസ് പത്തനംതിട്ട അടൂരിലെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. നവ കേരള സദസിന്റെ ഭാഗമായി കേരള സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയത്.
2023 ഡിസംബര്‍ 20 നായിരുന്നു യൂത്ത്കോണ്‍ഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്. കേസില്‍ നാലാംപ്രതിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പിഡിപിപി ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.