വ്യാപാരികള് പ്രക്ഷോഭത്തിലേക്ക്; ഫെബ്രുവരി 15 ന് കടകളടച്ച് പ്രതിഷേധം
Posted On January 10, 2024
0
225 Views

വ്യാപാരരംഗത്തെ പ്രതിസന്ധികള് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭ രംഗത്തേക്ക്.
പതിനഞ്ചിന ആവശ്യങ്ങള് ഉന്നയിച്ചാണ് പ്രതിഷേധം.ഇതിനു തുടക്കം കുറിച്ചുകൊണ്ട് ജനുവരി 29ന് കാസര്കോടു നിന്നും തിരുവനന്തപുരത്തേയ്ക്ക് വ്യാപാര സംരക്ഷണജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര തൃശൂരില് വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
ജാഥ ഫെബ്രുവരി 15ന് തിരുവനന്തപുരത്ത് സമാപിക്കും. അഞ്ചുലക്ഷം പേര് ഒപ്പിട്ട നിവേദനം മുഖമന്ത്രിക്കു നല്കും. ഇതിനോടനുബന്ധിച്ച് ഫെബ്രുവരി 15 ന് കടകളടച്ചിട്ട് പ്രതിഷേധിക്കും.