രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരില്‍ നിന്ന് ഇന്നാരംഭിക്കും
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കമാകും. മണിപ്പൂരിലെ തൗബലില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് യാത്രയെന്നും ബി ജെ പി യാത്രയെ ഭയപെടുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
67 ദിവസങ്ങള്‍, 15 സംസ്ഥാനങ്ങള്‍, 110 ലോക്സഭ മണ്ഡലങ്ങള്‍, 6700 കിലോമീറ്റര്‍. വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരില്‍ നിന്ന് ആരംഭിക്കുന്ന യാത്ര മാര്‍ച്ച് 20 ന് മഹാരാഷ്ട്രയില്‍ സമാപിക്കും. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് കോണ്‍ഗ്രസ് തുടക്കമിടുന്നത്.