‘മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വാര്‍ത്തകള്‍ ചമക്കുന്നു’: എം വി ഗോവിന്ദൻ മാസ്റ്റര്‍
മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ച് വാർത്തകള്‍ ചമക്കുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രിയുടെ ഫോട്ടോ മാത്രമാണ് വാർത്തകളില്‍ വസ്തുതയായി ആകെ ഉള്ളത് എന്നും ബാക്കി വാർത്തകള്‍ എല്ലാം വസ്തുത വിരുദ്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമപരമായി നികുതി നല്കിയ കമ്ബനിയെ വേട്ടയാടുന്നത് പിണറായിയെ വേട്ടയാടാനാണ്. മുഖ്യമന്ത്രിയുടെ മകള്‍ എന്ന പേര് ഉപഗപ്പെടുത്തിയാണ് വേട്ടയാടാല്‍. ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ല. വീണക്ക് മുഖ്യമന്ത്രിയുടെയോ പാർട്ടിയുടെയോ ഒരു പരിരക്ഷയും ആവശ്യമില്ല. ജനങ്ങള്‍ക്ക് കിട്ടുന്ന എല്ലാ സേവനങ്ങളും തുടരും’- എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.