ഇമ്രാൻ ഖാനെ വീണ്ടും പൂട്ടി പാകിസ്ഥാൻ, തോഷാഖാന കേസില്‍ 14 വര്‍ഷത്തെ തടവ്, ഇന്നലെ കിട്ടിയത് 10 വര്‍ഷത്തെ ശിക്ഷ
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും കുരുക്ക്. തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും പതിനാലുവർഷത്തെ തടവുശിക്ഷയാണ് ഇസ്ലാമാബാദ് കോടതി വിധിച്ചിരിക്കുകയാണ്.
ഇതിനൊപ്പം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ഇമ്രാന് പത്തുവർഷത്തെ വിലക്കുമുണ്ട്. ഇന്നലെ, ഔദ്യോഗിക രേഖകള്‍ പരസ്യമാക്കിയ കേസില്‍ ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ് വിധിച്ചിരുന്നു. ഇമ്രാനൊപ്പം മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പത്ത് വർഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയായിരിക്കെ വിദേശ സന്ദർശനങ്ങള്‍ക്കിടെ ഉപഹാരമായി ലഭിച്ച അമൂല്യ വസ്തുക്കള്‍ മറിച്ച് വിറ്റ് കോടികള്‍ സമ്ബാദിച്ചെന്നതാണ് തോഷാഖാന അഴിമതിക്കേസ്