ശ്രീനയും പ്രതാപനും ഇ.ഡി ക്ക് മുന്നിൽ ഹാജരാകണം; ലീഡർമാരുടെ സ്വത്തിൻറെ കാര്യവും ഇ.ഡി അന്വേഷിക്കുന്നു…
ഹൈറിച്ച് മണിചെയിൻ തട്ടിപ്പ് കേസിലെ മുതലാളിമാരോട് ഇ.ഡി യുടെ മുന്നിൽ ഹാജരായേകാൻ കോടതി നിർദ്ദേശിച്ചു. അതിനുള്ള മറുപടി നാളെ സമർപ്പിക്കാം എന്ന് അവരുടെ വക്കീൽ കോടതിയോട് അപേക്ഷിക്കുകയും, കോടതി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹാജരാകണം എന്ന് കോടതി നിരീക്ഷിച്ചാൽ മുൻകൂർ ജാമ്യം ഇല്ല എന്ന് തന്നെയാണ് അനുമാനിക്കേണ്ടത്. ഹൈറിച്ചിൻറെ ബിസിനസ് മോഡൽ നിയമവിരുദ്ധമാണ്. അങ്ങനെയല്ലെന്ന് കോടതിയെ ബോധ്യപെടുത്തുക പ്രയാസമാണ്. ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ ഇത് മനസിലാകാത്തത് ഹൈറിച്ചുകാർക്ക് മാത്രമാണ്. ബാക്കിയുള്ളവർക്ക് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായിട്ടുണ്ട്. ശ്രീനയും പ്രതാപനും ഹാജരായാൽ ഇ.ഡിയുടെ ശക്തമായ ചോദ്യം ചെയ്യൽ ഉണ്ടാവും. നിയമപരമായിട്ടാണ് തങ്ങൾ കാര്യങ്ങൾ ചെയ്തതെന്ന് തെളിയിക്കാനുള്ള ഒന്നും ഇവരുടെ കയ്യിൽ ഇല്ലാത്ത കൊണ്ട് ബാക്കി കാര്യങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ.
ഹൈ റിച്ച് എന്നത് 100 % ഇല്ലീഗൽ ആയി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്. ഇത് തട്ടിപ്പാണെന്നും ഒരിക്കൽ പിടിക്കപ്പെടും എന്നും വിവരമുള്ളവർ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇന്ത്യയിൽ ഇത്തരം പരുപാടികൾ ചെയ്യുന്നതിന് എതിരെ വ്യക്തമായ നിയമമുണ്ട്. അത് അറിഞ്ഞു കൊണ്ട് തന്നെയാണ് പ്രതാപൻ സാർ ഈ പണിക്ക് ഇറങ്ങിതിരിച്ചത്. മണി ചെയിൽ തട്ടിപ്പിന് ജയിലിൽ കിടന്ന പ്രതാപൻ സാർ പുതിയ കമ്പനി തുടങ്ങിയത് ഇതൊക്കെ അറിഞ്ഞു കൊണ്ട് തന്നെയാണ്. ജയ് ഹൈ റിച്ച് വിളിക്കുന്ന മണ്ടൻമാർക്ക് അതൊന്നും അറിയില്ല എന്നേയുള്ളൂ.
തടിപ്പ് നടത്തി കാശുണ്ടാക്കുന്ന കുറെ ആളുകൾ പറയുന്നത്, ഇത് പാവപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന കമ്പനി ആണെന്നാണ്. നാട്ടുകാരുടെ പണം പിരിച്ച് മുകളിൽ ഉള്ളവർക്ക് വീതം വെച്ച് കൊടുക്കുന്നതാണ് ഈ രക്ഷപ്പെടുത്താൻ പരിപാടി. കുറേപേര്ക്ക് പണം കിട്ടുന്നത്, അതിലും ഇരട്ടി ആളുകൾ പുതുതായി ചേരുന്നത് കൊണ്ടാണ്. ആദ്യമാദ്യം വന്നവർ കോടീശ്വരൻമാരാകും അവാസാനം വന്നവർ കുത്തുപാളയെടുക്കും. ആദ്യം വന്നവർക്ക് കാശ് കിട്ടി. ഇനി താഴെ വന്നവർ പ്രശ്നം ഉണ്ടാക്കരുത് എന്നത് കൊണ്ടാണ് ഇപ്പോളും കള്ളത്തരങ്ങൾ പറഞ്ഞ് കമ്പനി തിരിച്ചു വരും, എല്ലാവരുടെയും കാശ് തിരിച്ച് കിട്ടും, ആരും കേസ് കൊടുക്കരുത്, എന്ന് പറയുന്നത്.
പുതുതായി ആളുകൾ ചേരുന്നത് കുറഞ്ഞാൽ ഇത്തരം കമ്പനികൾക്ക് പിടിച്ച് നിൽക്കാൻ സാധിക്കില്ല. അപ്പോൾ അവർ തന്നെ കമ്പനി പൊളിക്കും. അതൊക്കെ മുന്നിൽ കണ്ടാണ് മുതലാളിമാരുടെ കളി. എപ്പോളും ഹൈറിച്ചിന് ജയ് വിളിക്കുന്ന പൊട്ടന്മാർ ഒരു കാര്യം പറഞ്ഞു തരണം. എന്താണ് പ്രതാപന്റെയും ശ്രീനയുടെയും പേരിൽ സ്വന്തമായി സ്വത്തോ ഭൂമിയോ കടകളോ ഇല്ലാത്തത്?? നിങ്ങളെ പറ്റിച്ച കാശൊക്കെ ഈ രാജ്യം വിട്ടുപോയിരിക്കുന്നു. എന്തായാലും ഇപ്പോൾ ഈ തട്ടിപ്പ് കമ്പനി പൊട്ടിയത് നന്നായി. കുറെ നാൾ കൂടെ ഈ പൈസ പിരിക്കാൻ തുടർന്നെങ്കിലും കേരളത്തിൽ കൂട്ട ആത്മഹധ്യകൾ നടന്നേനെ. ഈ മണിചെയിൻ തട്ടിപ്പ് നടത്തുന്ന ആദ്യത്തെ കമ്പനിയല്ല ഹൈറിച്ച്. ഏറ്റവും കൂടുതൽ പൈസ പറ്റിച്ച കമ്പനിയാണ് ഹൈറിച്ച്. അവർ ഇനിയും കേസുകൾ നീട്ടിക്കൊണ്ട് പോകും. ലീഡർമാർക്കും പണം എടുത്ത്, സേഫായി മുങ്ങണം. അതുവരെ അവർ നിങ്ങൾക്ക് മോട്ടിവേഷൻ ക്ളാസ്സുകൾ തന്നുകൊണ്ടിരിക്കും. അതെല്ലാം കേട്ട് നിങ്ങൾ വീണ്ടും വിളിക്കും ജയ് ഹൈറിച്ച് എന്ന്…