മൈക്രോഫിനാൻസ് കേസ്: വെള്ളാപ്പള്ളിക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്
മൈക്രോഫിനാൻസ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് ക്ലീൻചിറ്റ് നല്കി വിജിലൻസ്. വി.എസ്. അച്യുതാനന്ദന് നല്കിയ പരാതിയിലായിരുന്നു അന്വേഷണം നടത്തിയത്.
ഇടപാടില്‍ ക്രമക്കേടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് തൃശൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേസ് അവസാനിപ്പിക്കുന്നതില്‍ നിലപാട് അറിയിക്കാന്‍ തൃശൂർ വിജിലൻസ് കോടതി അച്യുതാനന്ദന് നോട്ടീസ് അയച്ചു.
എസ്എൻഡിപി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നാക്കക്ഷേമ കോര്‍പറേഷനില്‍ നിന്നെടുത്ത വായ്പ, വലിയ പലിശ നിരക്കില്‍ താഴേക്ക് നല്കിയ തട്ടിപ്പു നടത്തിയെന്നും വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.