പാക്കിസ്ഥാനില്‍ പോളിംഗ് സ്റ്റേഷന് സമീപം സ്ഫോടനം; രണ്ട് സുരക്ഷാഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഒരു പോളിംഗ് സ്റ്റേഷന് പുറത്ത് ബോംബ് സ്ഫോടനം. ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഒമ്ബത് പേർക്ക് പരിക്കേറ്റു.
അതേസമയം, പാക്കിസ്ഥാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. രാജ്യത്ത് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിർത്തിവച്ചു. ക്രമസമാധാനം പരിപാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
രാജ്യത്തുടനീളമുള്ള മൊബൈല്‍ സേവനം താല്‍ക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി മന്ത്രാലയ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. പാക്കിസ്ഥാനിലെ സമീപകാല ആക്രമണങ്ങളില്‍ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു, ക്രമസമാധാന നില നിലനിർത്തുന്നതിനും ഭീഷണികളെ നേരിടുന്നതിനും സുരക്ഷാ നടപടികള്‍ അനിവാര്യമാണെന്നും വക്താവ് വ്യക്തമാക്കി.
നേരത്തെ, ബുധനാഴ്ച തെക്ക്-പടിഞ്ഞാറൻ പാകിസ്ഥാനിലെ സ്ഥാനാർഥികളുടെ ഓഫീസിന് പുറത്ത് നടന്ന ഇരട്ട ബോംബ് സ്ഫോടനങ്ങളില്‍ 28 പേർ കൊല്ലപ്പെട്ടിരുന്നു.