ഡല്‍ഹിയിലേക്ക് പ്രകടനത്തിനൊരുങ്ങി കര്‍ഷകര്‍; അതിര്‍ത്തികള്‍ അടച്ചു
കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ചിനൊരുങ്ങി കര്‍ഷകര്‍. ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികള്‍ അടച്ചു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വാഹനങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. പോലീസിനെ കൂടാതെ ദ്രുതകര്‍മ്മ സേനയും പരിശോധനയ്ക്കുണ്ട്. കലാപ നിയന്ത്രിത വാഹനങ്ങളും തെരുവിലിറക്കി. നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും കര്‍ഷകര്‍ പ്രതിഷേധിക്കാനെത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പരിശോധനയുടെ ഭാഗമായി റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഒരു വിഭാഗം കര്‍ഷകര്‍ പ്രതിമഷധം തുടരുന്നത്. പാര്‍ലമെന്റിലേക്ക ഇന്ന് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു.
കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ ഹരിയാന, ഉത്തര്‍പ്രദേശ് പോലീസും പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. നോയിഡയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിമന്റ് ബാരിക്കേഡും, മണല്‍ ചാക്കുകളും അടക്കം സ്ഥാപിച്ചാണ് കര്‍ഷകരുടെ യാത്ര തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്