തൃപ്പൂണിത്തുറയിലെ പടക്കശാലയില് സ്ഫോടനം; 16 പേര്ക്ക് പരിക്ക്
Posted On February 12, 2024
0
234 Views

തൃപ്പൂണിത്തുറ ചൂരക്കാട് പടക്കശാലയിലുണ്ടായ സ്ഫോടനത്തില് ഒരു സ്ത്രീ അടക്കം 16 പേര്ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇതില് രണ്ട് പേരുടെ നില ഗുരുതരമാണ്.വാഹനത്തില് നിന്ന് കരിമരുന്നുകള് ഇറക്കുന്നതിനിടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള് അരകിലോമീറ്റർ അകലെ വരെ തെറിച്ചു. സ്ഥലത്തെ ഇരുപതോളം വീടുകള്ക്ക് കേടുപാടുകള് സംഭവിച്ചിട്ടുണ്ട്. ഇരുനില വീടുകളുടെ കോണ്ക്രീറ്റും ജനല്പാളികളും അടർന്നുവീണ നിലയിലാണ്. സ്ഫോടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.