പ്രതിപക്ഷം ഇറങ്ങിപ്പോയി; ബിഹാര്‍ നിയമസഭയില്‍ വിശ്വാസം കാത്ത് നിതീഷ് കുമാര്‍
Posted On February 12, 2024
0
374 Views
ബിഹാര്‍ നിയമസഭയില്‍ ജെ.ഡി.യു- ബിജെപി സര്‍ക്കാര്‍ വിശ്വാസം കാത്തു. 243 അംഗ നിയമസഭയില്‍ 129 പേരുടെ ഭൂരിപക്ഷത്തിലാണ് നിതീഷ് കുമാര്‍ ഭരണം നിലനിര്‍ത്തിയത്.
പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കോണ്‍ഗ്രസ്, ഇടതുകക്ഷികള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. രാഷ്ട്രീയ ജനതാദളിലെ മൂന്ന് എംഎല്‍എമാര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുന്‍പ് സ്പീക്കര്‍ ബിഹാരി ചൗധരിയെ അവിശ്വാസത്തിലൂടെ അംഗങ്ങള്‍ പുറത്താക്കിയിരുന്നു.













