കോഴിക്കോട് നെടുമണ്ണൂര് സ്കൂളില് ഗണപതി ഹോമം; പ്രതിഷേധവുമായി സിപിഐഎം പ്രവര്ത്തകര്
Posted On February 14, 2024
0
277 Views

കോഴിക്കോട് കായക്കൊടിയിലെ നെടുമണ്ണൂർ സ്കൂളില് ഗണപതി ഹോമം നടത്തി. പ്രതിഷേധവുമായി സിപിഐഎം പ്രവർത്തകർ എത്തിയതോടെ ഹോമം പാതിവഴിയില് ഉപേക്ഷിച്ചു.
ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. സ്കൂള് മാനേജറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോമം നടത്തിയത് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകള് പ്രതിഷേധിച്ചു. നാട്ടുകാരുടെ നേതൃത്വത്തില് വലിയ സംഘവും സംഭവസ്ഥലത്തെത്തി സ്കൂള് മാനേജർക്കെതിരെ പ്രതിഷേധിച്ചു. കൂടുതല് പരാതികള് ലഭിച്ചാല് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.