വര്ക്കലയില് കടലില് കുളിക്കുന്നതിനിടെ തിരയില്പ്പെട്ട് റഷ്യൻ യുവതി മരിച്ചു
Posted On February 21, 2024
0
245 Views

വെറ്റക്കടയില് കടലില് കുളിക്കുന്നതിനിടെ തിരയില്പ്പെട്ട് വിനോദസഞ്ചാരി മരിച്ചു. റഷ്യൻ സ്വദേശിനി അൻഷെലിക്ക (52) ആണ് മരിച്ചത്. ബുധനാഴ്ച 11.30-ഓടെ വെറ്റക്കട ബീച്ചിലായിരുന്നു അപകടം.
മറ്റൊരു റഷ്യൻ യുവതിക്കൊപ്പം കടലില് കുളിക്കവേ അൻഷെലിക്ക ശക്തമായ തിരയില്പ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തീരത്ത് സർഫിങ് നടത്തിവന്നവരും ചേർന്ന് ഇവരെ കരയ്ക്കെത്തിച്ചു.
വർക്കല താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെറ്റക്കട വൈറ്റ് ലോട്ടസ് എന്ന റിസോർട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025