കര്‍ഷക പ്രതിഷേധം; ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു
ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്റർനെറ്റ് സേവനങ്ങള്‍ സർക്കാർ പുനഃസ്ഥാപിച്ചു. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളില്‍ ആണ് മൊബൈല്‍ ഇൻ്റർനെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്. ‘ഡല്‍ഹി ചലോ’ പ്രക്ഷോഭത്തെത്തുടർന്നാണ് ഇൻ്റർനെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കരുതെന്നാണ് കർശന നിർദ്ദേശം. ഹരിയാനയിലെ ഏഴ് ജില്ലകളിലെ മൊബൈല്‍ ഇന്റർനെറ്റ് സേവനങ്ങളായിരുന്നു താല്‍ക്കാലികമായി നിർത്തിവച്ചിരുന്നത്. ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് നിരോധനം തുടരുന്നതെന്നാണ് സർക്കാർ വാദം.
ഫെബ്രുവരി 11 മുതല്‍ അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ എന്നിവിടങ്ങളില്‍ മൊബൈല്‍ ഇന്റർനെറ്റ്, ബള്‍ക്ക് എസ്.എം.എസ് സേവനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെച്ചിരുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുക ഉള്‍പ്പെടെ 12 ആവശ്യങ്ങളുടെ അംഗീകാരത്തിനായാണ് കർഷകർ സമരം നടത്തുന്നത്.