സിംഹങ്ങളുടെ പേരിടല്‍ കേസ്: കാരണക്കാരനായ ഐഎഫ്എസ് ഉദ്യോഗസ്ഥനെ ത്രിപുര സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു
മൃഗശാലയിലെ സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ത്രിപുരയില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്.
ത്രിപുര സര്‍ക്കാര്‍ വനം (വന്യജീവി, ഇക്കോടൂറിസം) പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന് ലാല്‍ അഗര്വാളിനെതിരിയാണ് നടപടി. സിംഹങ്ങള്‍ക്ക് അക്ബറും സീതയുമെന്ന് പേര് നല്‍കിയതില്‍ വിഎച്ച്പി കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ത്രിപുര സര്‍ക്കാര്‍ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.
മൃഗങ്ങളുടെ കൈമാറ്റ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 12-ന് ത്രിപുരയിലെ സെപാഹിജാല മൃഗശാലയില്‍നിന്ന് സിംഹങ്ങളെ ബംഗാളിലെ വൈല്‍ഡ് ആനിമല്‍സ് പാര്‍ക്കിലേക്ക് മാറ്റിയിരുന്നു. മൃഗങ്ങളെ സില്‍ഗുരിയിലെ പാര്‍ക്കിലേക്ക് മാറ്റുമ്ബോള്‍ സിംഹങ്ങളുടെ പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് ഈ ഉദ്യോഗസ്ഥനാണ്. 1994-ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ ത്രിപുര ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനായിരുന്നു.
ത്രിപുര മൃഗശാല അധികൃതരാണ് സിംഹങ്ങള്‍ക്ക് ഇത്തരത്തില്‍ പേര് നല്‍കിയതെന്ന് ബംഗാള്‍ വനംവകുപ്പ് കല്‍ക്കട്ട ഹൈക്കോടതിയെ അറിയിച്ചിരുന്നു. വിഎച്ച്പിയുടെ പരാതിയില്‍ കോടതി സിംഹ ജോഡികളുടെ പേര് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു.