ഹൈവേകളിലെ ടോള്‍പിരിവ്; പത്ത് മാസംകൊണ്ട് 53,000 കോടി
ദേശീയപാതകളിലെ ടോള്‍പിരിവ് സാമ്ബത്തികവർഷത്തിന്റെ ആദ്യ പത്തുമാസം പിന്നിടുമ്ബോള്‍ 53,289.41 കോടി രൂപയിലെത്തി.
മുൻവർഷം ആകെ ലഭിച്ച 48,028.22 കോടി രൂപയെ ഇതിനകം മറികടന്നുകഴിഞ്ഞു. രാജ്യത്ത് ടോള്‍പിരിവുള്ള റോഡുകളുടെ ദൈർഘ്യവും ഫാസ്ടാഗുപയോഗിക്കുന്നവരുടെ എണ്ണവും കൂടിയത് ടോള്‍പിരിവിലെ വർധനയ്ക്ക് ആക്കംകൂട്ടുന്നു. പുതിയ കണക്കനുസരിച്ച് ഏപ്രില്‍-ജനുവരി കാലയളവില്‍ മാസം ശരാശരി 5328.90 കോടി രൂപയാണ് ടോള്‍ ഇനത്തില്‍ ലഭിക്കുന്നത്. ഇതനുസരിച്ച് സാമ്ബത്തിക വർഷം മൊത്തം ടോള്‍പിരിവ് 62,000 കോടി രൂപ കടക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
2018-19 സാമ്ബത്തികവർഷം 25,154.76 കോടി രൂപ മാത്രമായിരുന്നു ദേശീയപാതകളിലെ ടോള്‍പിരിവ്. ആറുവർഷത്തിനിടെ 110 ശതമാനത്തിലധികമാണ് വർധന.