യുദ്ധത്തിന് എതിരെ ഇസ്രയേലിലും പ്രതിഷേധം; സൈന്യത്തിൽ നിന്നും കൂട്ടരാജി
ഗസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം അവസാനമില്ലാതെ തുടർന്നു കൊണ്ടിരിക്കുന്ന അവസരത്തിൽ ഇസ്രഈൽ സൈന്യത്തിൽ ഉയർന്ന പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജിവെക്കുന്നതായി റിപ്പോർറ്റുകൾ പുറത്ത് വരുന്നു.
ഇസ്രഈൽ സൈനിക വക്താക്കളുടെ യൂണിറ്റിന്റെ മേധാവി റിയർ അഡ്മിറൽ ഡാനിയേൽ ഹഗരി പദവിയിൽ നിന്നൊഴിഞ്ഞതായി ചാനൽ 14 റിപ്പോർട്ട് ചെയ്യുന്നു. ഹഗരിയുടെ സംഘത്തിലെ രണ്ടാമനായ കേണൽ ബത്ബുൽ, കേണൽ മോറൻ കാറ്റ്സ്, ഇസ്രഈൽ സേനയുടെ അന്താരാഷ്ട്ര വക്താവ് ലെഫ്റ്റനന്റ് റിച്ചാർഡ് ഹെക്ട് എന്നിവരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. യുദ്ധം ആരംഭിച്ചത് മുതൽ സൈനിക നീക്കത്തെ കുറിച്ചുള്ള വിവരങ്ങലും മറ്റും മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തുന്നത് ഹാഗാരി ആയിരുന്നു. സൈനിക നീക്കത്തിനെതിരെയുള്ള പ്രതിഷേധവും വ്യക്തിപരമായ കാരണങ്ങളുമാണ് രാജിക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. യുദ്ധസമയത്തെ അസ്വാഭാവിക നീക്കം ഇസ്രഈലി സേനയുടെ വക്താക്കളുടെ യൂണിറ്റിലെ അസ്വാരസ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണെന്നും ചാനൽ 14ന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗസയിൽ നടക്കുന്ന ഈ യുദ്ധത്തിൽ ഇസ്രായേൽ സൈന്യത്തിന് വലിയ വില തന്നെ നൽകേണ്ടി വരുന്നുണ്ടെന്ന് ഈയിടെ ഇസ്രഈൽ സൈനികകാര്യ മന്ത്രി യോവ ഗാലന്റ് സമ്മതിച്ചിരുന്നു.
ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധം അഞ്ച് മാസം പിന്നിട്ടിട്ടും, തങ്ങൾ പ്രഖ്യാപിച്ച ലക്ഷ്യങ്ങളിൽ ഒന്നും നേടാൻ ഇസ്രഈലിന് ഇതുവരെ സാധിച്ചിട്ടില്ല. ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് അനുഗ്രഹിച്ച് യുദ്ധമുഖത്തേക്ക് പറഞ്ഞയച്ച ഗോലാനി ബ്രിഗേഡിനെ ഗസയിൽ നിന്ന് തിരിച്ചുവിളിച്ചതോടെ ഇസ്രഈൽ സേന പരാജയപ്പെടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.
ഇസ്രഈൽ സേനക്ക് 7,000 സൈനികരെ ഇനിയും ആവശ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പഴയത് പോലെ സൈന്യത്തിൽ ചേരാൻ ഇസ്രായേലി ജനത മടി കാണിക്കുന്നുണ്ട്. യുദ്ധത്തിനെതിരെയും, പ്രധാമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എതിരെയും രാജ്യത്ത് ഉടനീളം പ്രക്ഷോഭങ്ങളും നടക്കുന്നുണ്ട്.
യുദ്ധം ആരംഭിച്ചത് മുതൽ ഇസ്രയേലിനൊപ്പം നിന്നിരുന്ന അമേരിക്ക ഇപ്പോൾ ഗാസയിൽ ഭക്ഷണം വിതരണംചെയ്യുന്നുണ്ട്. ആഹാരത്തിനായി റോഡിൽ ക്യൂ നിന്നവരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതോടെ ലോകരാജ്യങ്ങൾ ഈ കൂട്ടക്കുരുതിക്ക് എതിരെ പ്രതികരിച്ചിരുന്നു. യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കണം എന്ന് അതോടെ അമേരിക്കക്കും പറയേണ്ടി വന്നു.
ഇപ്പോളും ക്രൂരത മതിയാക്കാതെ ഇസ്രായേല്‍ സേന ആക്രമണം തുടരുകയാണ്. ഗസ്സയില്‍ തങ്ങള്‍ കൊലപ്പെടുത്തിയവരെ കൂട്ടത്തോടെ ഖബറടക്കിയ താല്‍ക്കാലിക ഖബർസ്ഥാനുനേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്ബിലാണ് സംഭവം. ഇവിടെ നേരത്തെ ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അഭയാർഥി ക്യാമ്ബിലെ ബ്ലോക്ക് ടു ഏരിയയില്‍ താല്‍ക്കാലിക ഖബർസ്ഥാൻ ഒരുക്കിയാണ് കൂട്ടത്തോടെ മറവ് ചെയ്തത്. ഈ ഭാഗത്താണ് ഇന്നലെ ഇസ്രായേല്‍ ബോംബർ വിമാനങ്ങള്‍ വൻആക്രമണം നടത്തിയത്. ശ്മശാനത്തിന് ചുറ്റും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതായി സംഭവസ്ഥലം സന്ദർശിച്ച ‘അല്‍ ജസീറ’ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തു.
മുമ്ബും ഇസ്രായേല്‍ സേന ഖബർസ്ഥാനുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. ഖബറുകള്‍ മാന്തി നിരവധി മൃതദേഹങ്ങള്‍ കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. നിലവിലുള്ള ഖബർസ്ഥാനുകളിലേക്ക് എത്താനുള്ള പ്രയാസം കാരണം മിക്ക സ്ഥലങ്ങളിലും താല്‍ക്കാലിക സൗകര്യം ഒരുക്കിയാണ് ശരീരങ്ങൾ അടക്കം ചെയ്യുന്നത്. വീട്ടുവളപ്പിലും, കളിസ്ഥലങ്ങളിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലും നിരവധി ഖബറുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 30,410 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 71,700 പേർക്കാണ് പരുക്കേറ്റത്.