വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവം; ഡി വൈ എഫ് ഐ നേതാവ് ജയ്സണ്‍ ജോസഫ് പൊലീസില്‍ കീഴടങ്ങി
നിയമവിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തില്‍ പ്രതിയായ ഡി വൈ എഫ് ഐ നേതാവ് ജയ്സണ്‍ ജോസഫ് കീഴടങ്ങി.കേസിലെ ഒന്നാം പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസില്‍ കീഴടങ്ങിയത്.
സി പി എം പെരുനാട് ഏരിയ കമ്മിറ്റിയംഗമായ ജയ്സണിന്റെ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കൂടാതെ ലോ കോളേജില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് കോളേജ് മാനേജ്മെന്റ് ജയ്സണെ പുറത്താക്കിയത്.
പരാതിക്കാരിയായ വിദ്യാർത്ഥിനിയുടെ സംരക്ഷണം കണക്കിലെടുത്ത് ജയ്സണെ ഉടനടി കോളേജില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പല്‍ ഇൻ ചാർജ്ജിനെ യൂത്ത് കോണ്‍ഗ്രസുകാർ പൂട്ടിയിട്ടിരുന്നു. വിദ്യാർത്ഥിനിയെ ജയ്സണ്‍ മർദ്ദിച്ചെന്ന പരാതിയില്‍ പൊലീസ് ആദ്യം കേസെടുത്തിരുന്നില്ല.