ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യൻഷിപ്പില്‍ പി.വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍; എച്ച്.എസ് പ്രണോയ് ആദ്യ റൗണ്ടില്‍ പുറത്തായി
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യൻ താരം പി.വി. സിന്ധു പ്രീ ക്വാർട്ടറില്‍.
ആദ്യ റൗണ്ട് മത്സരത്തില്‍ ജർമനിയുടെ യിവോണ്‍ ലി ആയിരുന്നു സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിം 21-10 ന് സിന്ധു ലീഡ് ചെയ്തിരുന്നു. രണ്ടാമത്തെ ഗെയിം തുടങ്ങുന്നതിന് മുൻപ് ജർമൻ താരം കളിയില്‍ നിന്ന് പിന്മാറി. ആരോഗ്യ പ്രശ്നം കാരണമാണ് പിന്മാറ്റം. ഇതോടെയാണ് സിന്ധു പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചത്. രണ്ട് പ്രാവശ്യം ഒളിമ്ബിക് മെഡല്‍ നേടിയ താരമാണ് പി.വി സിന്ധു.
അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യൻ താരവും ലോക ചാമ്ബ്യൻഷിപ്പിലെ വെങ്കല മെഡല്‍ ജേതാവുമായ എച്ച്.എസ് പ്രണോയ് ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. ചൈനീസ് തായ്പേയ് താരം സു ലി യാങ് ആയിരുന്നു എതിരാളി. 21-14, 13-21, 13-21 എന്നിങ്ങനെയാണ് സ്കോർ.