മദ്യനയ കേസ് മാപ്പുസാക്ഷി ബിജെപിക്ക് പണം നല്കി; വെളിപ്പെടുത്തലുമായി എഎപി
Posted On March 23, 2024
0
439 Views

മദ്യനയക്കേസിലെ പണം ഇടപാട് ഇഡിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എഎപി നേതാവ് അതിഷി മര്‍ലേന. ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.
കെജ്രിവാളിനെ കണ്ടിട്ടില്ലെന്ന് ആദ്യം മൊഴി നല്കിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡി ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ മൊഴി മാറ്റി പറഞ്ഞു. ഇലക്ടറല്‍ ബോണ്ടിലൂടെ ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് പണം നല്‍കിയെന്നും ആരോപണം ഉന്നയിച്ചു. മദ്യനയ കേസില്‍ ഇദ്ദേഹം മാപ്പുസാക്ഷിയാണ്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025