എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞു; മൂല്യനിര്‍ണയം ഏപ്രില്‍ 3ന്
എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു. ഏപ്രില്‍ 3ന് മൂല്യനിർണയം തുടങ്ങും. 70 ക്യാംപുകളിലായി പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും.
കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഈ വർഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ 7, ലക്ഷദ്വീപില്‍ 9 പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരുന്നു.
റഗുലർ വിഭാഗത്തില്‍ 4,27,105 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 118 പേരും പരീക്ഷയെഴുതി. മലയാളം മീഡിയത്തില്‍ 1,67,772 വിദ്യാർഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,56,135 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഗള്‍ഫ് മേഖലയില്‍ 536 വിദ്യാർഥികളും ലക്ഷദ്വീപില്‍ 285 വിദ്യാർഥികളും പരീക്ഷയെഴുതി. ഏറ്റവും കൂടുതല്‍ വിദ്യാർഥികള്‍ പരീക്ഷ എഴുതിയ കേന്ദ്രം തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്. 2085 വിദ്യാർഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.
ഏറ്റവും കുറവ് വിദ്യാർഥികള്‍ പരീക്ഷ എഴുതിയത് മൂവാറ്റുപുഴ എൻഎസ്എസ്എച്ച്എസ്, തിരുവല്ല ഗവണ്മെന്റ് എച്ച്എസ് കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണല്‍ എച്ച്എസ്, എടനാട് എൻഎസ്എസ് എച്ച്എസ് എന്നീ സ്കൂളുകളിലാണ്. ഇവിടെ ഓരോ വിദ്യാർഥി വീതമാണ് പരീക്ഷ എഴുതിയത്.