മോദി നടത്തുന്നത് ‘മാച്ച് ഫിക്സിങ്’, ഇല്ലെങ്കില്‍ 180 സീറ്റ് മാത്രം; രാഹുല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ക്രിക്കറ്റിലെ ‘മാച്ച് ഫിക്സിങ്’ ലോക്സഭാ തിരഞ്ഞെടുപ്പിലും നടത്താൻ മോദി ശ്രമിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
ക്രിക്കറ്റില്‍, ഏതുവിധേനയും വിജയം കൈവശപ്പെടുത്താൻ കളിക്കാരേയോ ക്യാപ്റ്റൻമാരേയോ അമ്ബയർമാരേയോ സ്വാധീനിക്കുന്നതിനേയാണ് മാച്ച് ഫിക്സിങ് എന്നു പറയുന്നത്. തിരഞ്ഞെടുപ്പിലും സമാനമായ സംഗതിയാണ് നടക്കുന്നത്. നരേന്ദ്ര മോദി മാച്ച് ഫിക്സിങ്ങിന് ശ്രമിക്കുകയാണ്. അമ്ബയർമാരെ മോദി വശത്താക്കിക്കഴിഞ്ഞു. രണ്ട് കളിക്കാരെ ഇതിനകം ജയിലഴിയ്ക്കുള്ളിലാക്കി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ഝാർഖണ്ഡ് മുൻമുഖ്യമന്ത്രി ഹേമന്ത് സോറനെയും പരോക്ഷമായി പരാമർശിച്ച് രാഹുല്‍ പറഞ്ഞു.