ഗുലാം നബി ആസാദ് അനന്തനാഗ്രജൗരി മണ്ഡലത്തില് നിന്നും ജനവിധി തേടും
Posted On April 3, 2024
0
314 Views
മുന് കോണ്ഗ്രസ് നേതാവും മുന്കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ് ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കും.
കശ്മീരിലെ അനന്തനാഗ്രജൗരി മണ്ഡലത്തില് നിന്നാണ് ജനവിധി തേടുക. 2022ലാണ് കോണ്ഗ്രസ് വിട്ട് ഗുലാം നബി ആസാദ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്ട്ടി(ഡിപിഎപി) രൂപികരിക്കുന്നത്. ഡിപിഎപി വര്ക്കിങ് കമ്മിറ്റി മീറ്റിങ്ങിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
2014ലോക്സഭാ തിരഞ്ഞെടുപ്പില് ഉദംപുര് മണ്ഡലത്തില്നിന്ന് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായി ആസാദ് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു.













