പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്ത്തകന് മരിച്ചു
പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ സിപിഎം പ്രവര്ത്തകന് മരിച്ചു. പാനൂര്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
സ്ഫോടനത്തില്‍ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്ത്തകന് മൂളിയതോട് സ്വദേശി വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി ഒരുമണിയോടാണ് സ്ഫോടനം ഉണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്. വിനീഷിന്റെ രണ്ട് കൈപ്പത്തികളും പൂര്‍ണമായും അറ്റുപോയതാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. സ്ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.