സൂര്യനെ പൂര്‍ണമായി മറച്ച് ചന്ദ്രന്; കൂരിരുട്ടില്‍ വടക്കേ അമേരിക്ക
Posted On April 9, 2024
0
257 Views

സൂര്യനെ പൂര്‍ണമായി ചന്ദ്രന് മറയ്ക്കുന്ന അപൂര്‍വ സൂര്യഗ്രഹണ കാഴ്ചയ്ക്ക് സാക്ഷ്യംവഹിച്ച് വടക്കേ അമേരിക്ക. മെക്സിക്കോയുടെ പസഫിക് തീരത്തെ മസറ്റ്ലാനിയിലാണ് വടക്കേ അമേരിക്കയില്‍ ആദ്യമായി സൂര്യനെ ചന്ദ്രന് പൂര്‍ണമായും മൂടുന്ന ഘട്ടം ദൃശ്യമായത്.
അമേരിക്ക, മെക്സിക്കോ, ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമായത്.
മെക്സിക്കോയുടെ പസഫിക് തീരം ഉള്‍പ്പെടെ പലയിടത്തം പകല്‍ ഇരുട്ടുമൂടി. മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലായി 185 കിലോമീറ്ററിനുള്ളില്‍ വരുന്നിടത്താണ് സമ്ബൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025