പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്റാം മട്ടന്നൂര് അന്തരിച്ചു
Posted On April 18, 2024
0
248 Views

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്റാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. കളിയാട്ടം, കർമയോഗി, സമവാക്യം തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്.
സംസ്കാരം വൈകിട്ട് രണ്ടിന് കണ്ണൂർ പുല്ലുപ്പി ശ്മശാനത്തില് നടക്കും. മുയല് ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്), ബലൻ (സ്മരണകള്), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവല്) എന്നീ ഗ്രന്ഥങ്ങള് രചിച്ചിട്ടുണ്ട്.
നാറാത്ത് സ്വദേശിനിയായ കെ.എൻ. സൗമ്യയാണ് ഭാര്യ. മകള് ഗായത്രി ബല്റാം. സഹോദരങ്ങള്: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025