വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരും- നിര്‍മല സീതാരാമന്
തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
ഫെബ്രുവരിയില്‍ സുപ്രിംകോടതി ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കിയിരുന്നു. പദ്ധതിയില്‍ ചിലമാറ്റങ്ങള്‍ അനിവാര്യമാണെന്നും കോടതി പറഞ്ഞിരുന്നു.
2024 ലെ തെരഞ്ഞെടുപ്പില്‍ സമ്ബദ് വ്യവസ്ഥയുടെ അവസ്ഥ വലിയ ചര്‍ച്ചയാകും. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാന്‍ സാധിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അഴിമതിക്കാരാണെന്നും വടക്ക്-തെക്ക് വിഭജനം ഉണ്ടാക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും സീതാരാമന് ആരോപിച്ചു. ഈ തെരഞ്ഞെടുപ്പുകളില്‍ 370 സീറ്റുകളാണ് ബി.ജെ.പിയുടെ യഥാര്‍ത്ഥ ലക്ഷ്യം, ദക്ഷിണേന്ത്യന്‍ ജനതയെ ദ്രാവിഡ പാര്‍ട്ടികള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.