തായ്വാനില് വീണ്ടും ഭൂചലനം; രാത്രിയില് 80-ലേറെ ഭൂചലനങ്ങള്
Posted On April 23, 2024
0
236 Views

തായ്വാനില് ഭൂചലനങ്ങള്. കിഴക്കൻ കൗണ്ടിയായ ഹുവാലീനില് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി എണ്പതോളം ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.
ഇതില് ഏറ്റവും തീവ്രതയേറിയ ഭൂചലനം 6.3 തീവ്രത രേഖപ്പെടുത്തി.
ഏപ്രില് മൂന്നിന് ഹുവാലീനിലുണ്ടായ ഭൂചലനത്തില് 14 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി നാശനഷ്ടങ്ങള് ഉണ്ടാവുകയും ചെയ്തിരുന്നു. 7.2 തീവ്രതയുള്ള ഭൂചലനമായിരുന്നു അന്നത്തേത്. അതിനു ശേഷം മേഖലയില് ഇതുവരെ ആയിരത്തോളം തുടർചലനങ്ങള് അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025