സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണന്കുട്ടി
Posted On April 24, 2024
0
350 Views

വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണന്കുട്ടി. കപ്പാസിറ്റിയിലധികം ഉപയോഗം കാരണം ട്രാന്സ്ഫോമറുകള് നിരന്തരം തകരാറിലാകുന്നു. വേനല്ക്കാലം കടക്കാന് ഭഗീരഥ ശ്രമമമാണ് നടക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
ഡാമുകളില് ഉള്ളത് ജൂണ് വരെയുള്ള കരുതല് ശേഖരം മാത്രമാണ്. മെയ് 31 വരെ അധിക വൈദ്യുതിക്കായി പുതിയ കരാറുകള് ഒപ്പിട്ടു. വലിയ വില നല്കിയാണ് 425 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത്. കായംകുളം താപവൈദ്യുത നിലയത്തില് നിന്നും 5.45 രൂപയ്ക്ക് കെഎസ്ഇബി മെയ് മാസത്തില് വൈദ്യുതി വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Trending Now
യെമനിൽ 828 സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി സൗദി
August 26, 2025