രണ്ടിടത്ത് വോട്ടിങ് മെഷീനില്‍ തകരാറിലായി, മോക്ക് പോളിംഗ് മുടങ്ങി
കോഴിക്കോട് മണ്ഡലത്തിലെ ബൂത്ത് നമ്ബർ ഒന്നില്‍ വോട്ടിംഗ് മെഷീന് തകരാറ് സംഭവിച്ചു. കൂടാതെ പത്തനംതിട്ടയിലെ 22ാം ബൂത്തില്‍ വിവിപാറ്റ് മെഷീൻ പ്രവർത്തുക്കുന്നില്ല.
വടകര വിലങ്ങാട് രണ്ട് ബൂത്തുകളില്‍ യന്ത്ര തകരാറ് മൂലം മോക്ക് പോളിംഗ് മുടങ്ങി. കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്ബർ 1 ല്‍ ആണ് മെഷീന് തകരാറിലായത്.
മോക്പോള്‍ സമയത്താണ് ശ്രദ്ധയില്‍പ്പെട്ടത്. പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലാണ് വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത്. പത്തനംതിട്ട നഗരസഭ 215-ാം നമ്ബര്‍ ബൂത്തിലും വോട്ടിങ് മെഷീനില്‍ തകരാറുണ്ടായി. പത്തനംതിട്ട വെട്ടൂർ ഇരുപത്തി രണ്ടാം ബൂത്തിലെ വിവിപാറ്റ് മെഷീൻ പ്രവർത്തിക്കുന്നില്ല. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്.
പ്രശ്നം കടത്തിയ ബൂത്തുകളില്‍ പുതിയ മെഷീൻ എത്തിക്കും. തൃക്കാക്കര ഓലിമുകള്‍ പിഡബ്ള്യൂഡി പോളിങ് സ്റ്റേഷനിലെ 122-ാം ബൂത്തില്‍ വിവിപാറ്റിന് തകരാറുണ്ടായി. വടകര മണ്ഡലത്തില്‍ രണ്ടിടത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി.
അതേസമയം, തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി കുടുംബ സമേതം വോട്ട് ചെയ്യാനെത്തി. മുക്കാട്ടുകര സെന്റ് ജോർജ് എല്‍ പി സ്കൂളിലാണ് സുരേഷ് ഗോപി, ഭാര്യ രാധിക, ഭാര്യാ മാതാവ് ഇന്ദിര, മക്കളായ ഗോകുല്‍, ഭാഗ്യ, മാധവ് എന്നിവർ വോട്ട് രേഖപ്പെടുത്താൻ എത്തിയിരിക്കുന്നത്. എല്‍ ഡി എഫ് സ്ഥാനാർത്ഥി സുനില്‍ കുമാറും പോളിംഗ് ബൂത്തിലെത്തി
വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍ വോട്ട് ചെയ്യാനായി പാലക്കാടെത്തി. പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് തിരുവനന്തപുരത്ത് വോട്ട് ചെയ്യാനെത്തി.