മൂന്നാറില്‍ വീണ്ടും പുലിയിറങ്ങി; ഇത്തവണ ഒന്നല്ല, മൂന്നെണ്ണം
കൂട്ടത്തോടെ പുലികള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയത് ഭീതിപരത്തി. മൂന്നാർ കന്നിമല ലോവർ എസ്റ്റേറ്റിലാണ് പുലികള്‍ ഒന്നിന് പിറകേ ഒന്നായി മൂന്നെണ്ണം ഉറങ്ങിയത്.
വെള്ളിയാഴ്ച രാവിലെ വോട്ട് രേഖപ്പെടുത്താൻ തൊഴിലാളികള്‍ വീട്ടില്‍നിന്നും ഇറങ്ങിയപ്പോഴാണ് തേയില കാട്ടിലൂടെ പതിയെ നടന്ന് പുലികള്‍ വനത്തിലേക്ക് കയറി പോകുന്നത് കണ്ടത്. മേഖലയില്‍ പുലികളെ പലപ്പോഴും കാണാറുണ്ടെങ്കിലും മൂന്ന് പുലികളെ ഒന്നിച്ച് കാണുന്നത് ആദ്യമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതോടെ ജനങ്ങള്‍ ഭീതിയിലായി.
മേഖലയില്‍ കടുവയുടെയും കാട്ടുപോത്ത്, കാട്ടാന എന്നിവയുടെ സാന്നിധ്യവുമുണ്ട്. അടുത്തിടെ വളർത്തു മൃഗങ്ങള്‍ വ്യാപകമായി കാണാതായിരുന്നു.













