പാചകവാതക വില കുറച്ചു, പുതിയ നിരക്ക് പ്രാബല്യത്തില്
Posted On May 1, 2024
0
281 Views
രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്പിജി സിലിണ്ടറുകളുടെ വില കുറച്ച് എണ്ണ വിപണന കമ്ബനികള്. ഇത്തവണയും 19 കിലോഗ്രാം വാണിജ്യ വാതക സിലിണ്ടറിൻ്റെ വിലയിലാണ് കുറവ്.
ഡല്ഹി മുതല് മുംബൈ വരെ സിലിണ്ടർ വിലയില് 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്പിജി സിലിണ്ടറിൻ്റെ വിലയില് ഇത്തവണയും മാറ്റമില്ല.
പുതിയ സിലിണ്ടർ വിലകള് ഐഒസിഎല് വെബ്സൈറ്റില് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല് പ്രാബല്യത്തില് വന്നു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












