ജസ്ന തിരോധാന കേസ് പുതിയ വഴിത്തിരിവിലേക്കോ?
സിബിഐ ക്കു കണ്ടെത്താൻ കഴിയാത്ത തെളിവുകൾ ഹാജരാക്കി പിതാവ്
5 വർഷമായി പോലീസിനോ ,സിബിഐ ക്കോ കണ്ടെത്താൻ കഴിയാത്ത കാര്യങ്ങൾ താൻ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്ന വാദവുമായി കാണാതായ ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് രംഗത്ത് .
നമുക്കറിയാം പോലീസും സിബിഐ യും ഏറ്റവും വിപുലമായി അന്വേഷണം നടത്തിയ കേസാണ് ജെസ്നയുടെ തിരോധാന കേസ്. 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് അയക്കുകയും , ഒപ്പം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അടക്കം മൂന്നു അന്വേഷണ ഏജൻസികൾ അന്വേഷിച്ച കേസ് ആണ് ജസ്ന തിരോധാനം. മാത്രമല്ല ഇത് കൂടാതെ രാജ്യവ്യാപകമായാ പരിശോധനകൾ, സൈബർ അന്വേഷണം , പക്ഷെ ഇതൊന്നും യാതൊരു ഗുണവും കേസിനു ഉണ്ടാക്കിയില്ല . അഞ്ച് വർഷങ്ങൾക്കിപ്പുറവും ജെസ്ന മരിയ ജയിംസ് കാണാമറയത്താണ്. ഈ അവസ്ഥയിൽ മുന്നോട്ട് പോകുന്ന കേസിനാണ് ഇപ്പൊ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത് . സിബിഐ ക്കു പോലും കണ്ടെത്താൻ കഴിയാത്ത തെളിവുകൾ ഹാജരാക്കിയിരിക്കുകയാണ് ജസ്നയുടെ പിതാവായ ജെയിംസ് ജോസഫ് .
ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിക്കു മുമ്പാകെ ആണ് ജയിംസ് ജോസഫ് തെളിവുകൾ ഹാജരാക്കിയിരിക്കുന്നത് . മുദ്ര വച്ച കവറിൽ ആണ് ജെയിംസ് തെളിവുകൾ കോടതിക്ക് നൽകിയത് . ഏതാനും ചിത്രങ്ങൾ അടക്കമുള്ള തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നത്. തെളിവുകൾ കോടതി പരിശോധിക്കുകയും ,ഒപ്പം സ്വീകരിക്കുകയും ചെയ്തു . തുടർന്ന് ഈ തെളിവുകൾ മുൻപു സിബിഐ പരിശോധിച്ചിരുന്നോ എന്നറിയാൻ കേസ് ഡയറി ഹാജരാക്കാൻ സിബിഐയോടു കോടതി ആവശ്യപ്പെട്ടു. തങ്ങൾ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുകൾ ജോസഫ് ഹാജരാക്കിയ തെളിവുകളിൽ ഉണ്ടെങ്കിൽ തുടരന്വേഷണം നടത്താമെന്നാണു ആണ് സിബിഐ യുടെ നിലപാട്. അതുകൊണ്ട് തന്നെ തെളിവുകൾ താരതമ്യം ചെയ്ത ശേഷമാകും കോടതി തുടരന്വേഷണവും ആയി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുന്നത് . ജസ്ന തിരോധാന കേസ് ഇന്നു വീണ്ടും കോടതി പരിഗണിക്കും. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് 5 വർഷം മുൻപു കാണാതായ ജെസ്ന മരിയ ജയിംസിന് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ജെയിംസ് ജോസഫ് സിബിഐ ക്കെതിരായി ആരോപണം ഉയർത്തി രംഗത് വന്നിരുന്നു. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം സിബിഐ പരിശോധിച്ചില്ലെന്നും ഇതിനു തെളിവുണ്ടെന്നുമാണു ജെയിംസ് ജോസഫ് വാദിച്ചത് .
വസ്ത്രത്തിലെ രക്തക്കറ സംബന്ധിച്ചുള്ള കുടുംബത്തിന്റെ വാദം ജസ്ന തിരോധാന കേസ് വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചു . കാണാതാകുന്നതിനു തലേദിവസം ജെസ്നയ്ക്ക് രക്തസ്രാവം ഉണ്ടായതായി കുടുംബം പൊലീസിനും സിബിഐയ്ക്കും മൊഴി നൽകിയിരുന്നു .ആർത്തവപ്രശ്നങ്ങളാകാമെന്ന ധാരണയിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. ജെസ്ന വീട്ടിൽനിന്ന് പോകുന്ന ദിവസവും രക്തസ്രാവമുണ്ടായി. വസ്ത്രം വീട്ടിൽ ഉപേക്ഷിച്ചാണു ജെസ്ന പോയതെന്നു കുടുംബം പറയുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഈ വസ്ത്രം ശാസ്ത്രീയ പരിശോധനയ്ക്കായി കൊണ്ടുപോയെന്നും കുടുംബം പറയുന്നു. എന്നാൽ, സിബിഐയ്ക്ക് ഈ വസ്ത്രത്തെക്കുറിച്ചു ധാരണയുണ്ടായിരുന്നില്ല. എന്നതാണ് ജെയിംസ് ഉന്നയിച്ച ആരോപണം .
അതേസമയം ജെസ്ന ജീവിച്ചിരിപ്പുണ്ടോ എന്നതിനും ഇപ്പോഴും തെളിവും ലഭിച്ചിട്ടില്ല. ഈ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്നാണു ജെസ്നയുടെ അച്ഛന്റെ ആവശ്യം. ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ലെന്നും . മറ്റൊരു സുഹൃത്താണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നും . ഇതിന്റെ തെളിവു കോടതിക്കു കൈമാറിയെന്നും അദ്ദേഹം അറിയിച്ചിരുന്നു. സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണു തന്റെ നേതൃത്വത്തിൽ ഒരു സംഘം സമാന്തര അന്വേഷണം നടത്തിയത്. തുടർന്നാണു പുതിയ തെളിവു ഹാജരാക്കിയാൽ തുടരന്വേഷണം നടത്താൻ തയാറാണെന്നു സിബിഐ കോടതിയെ അറിയിച്ചതെന്നും ജസ്നയുടെ പിതാവായ ജെയിംസ് ജോസഫ് പറയുന്നു