”ഉണ്ണി സാറേ” എന്ന് പലതവണ പറഞ്ഞ് വിനായകൻ; ആ സാർ വിളിയുടെ അർത്ഥം വേറെയാണെന്ന് സോഷ്യൽ മീഡിയ
2016ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലീല’ എന്ന സിനിമയെയും, അതിന്റെ കഥയെയും വിമര്‍ശിച്ച നടന് വിനായകന് മറുപടിയുമായി തിരക്കഥാകൃത്ത് ഉണ്ണി ആര് പ്രതികരിച്ചിരുന്നു.
ഉണ്ണിയുടെ തന്നെ ചെറുകഥയാണ് സിനിമയാക്കി മാറ്റിയത്. ലീല മുത്തുച്ചിപ്പി ലൈനിലുള്ള ഒരു കഥയാണ്. എഴുത്തുകാരന്റെയും സംവിധായകന്റെയും മാനസികാവസ്ഥ പരിശോധിക്കണം എന്നായിരുന്നു ചിത്രത്തെ കുറിച്ച് വിനായകന് പറഞ്ഞത്.
ഉണ്ണി ഇതിന് പ്രതികരിച്ചത് ഇങ്ങനെയാണ് – ‘വിനായകന് സാര്‍ എന്നോട് ക്ഷമിക്കണം’ . ‘ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല. വിനായകന് നല്ല ആളാണ്. അദ്ദേഹത്തിന്റെ ഭാഷയുടെ സഭ്യതയും പെരുമാറ്റത്തിന്റെ സഭ്യതയും വച്ച് നോക്കുമ്ബോള്‍ അദ്ദേഹത്തെ പോലെ സഭ്യത ഇല്ലാത്ത ഒരാള്‍ ആണല്ലോ ഞാന്‍. അപ്പോൾ എന്റടുത്ത് നിന്നും വരുന്ന ഒരു വീഴ്ചയായി കണ്ട് വിനായകന് സാര്‍ ഇത് പൊറുക്കണം എന്ന് മാത്രമേ പറയാനുള്ളു. ആളുകളോടുള്ള പെരുമാറ്റത്തിലെ അദ്ദേഹത്തിന്റെ വിനയം, അത്രയും നന്നായി ജീവിക്കുന്ന ഒരാള്‍ക്ക് ലീലയുടെ തീമിനെ വിമർശിക്കാനുള്ള അവകാശമുണ്ട്. ഞാന്‍ അതൊന്നും അല്ലാത്തൊരു വൃത്തികെട്ടവനായതു കൊണ്ട് അങ്ങനെയൊക്കെ ചിന്തിച്ച് പോകും. വിനായകന് എന്നോട് ക്ഷമിക്കണം’- ഇതായിരുന്നു ഒരു യൂട്യൂബ് ചാനലിനോട് ഉണ്ണി ആർ പറഞ്ഞത്.
ഇപ്പോൾ ഉണ്ണി ആറിന്റെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനായകന്. ‘വിനായകന് ‘സാറി’നോട് വേണ്ട’ എന്ന പറഞ്ഞു കൊണ്ടാണ് വിനായകന്റെ പ്രതികരണം.
‘ഉണ്ണി ആര് സാറേ, ഉണ്ണി ആര് സാറിന്റെ അമ്മുമ്മയോടും, ഉണ്ണി ആര് സാറിന്റെ അമ്മയോടും, ഉണ്ണി ആര് സാറിന്റെ ഭാര്യയോടും, ഉണ്ണി ആര് സാര്‍ ക്ഷമ ചോദിക്കു. വിനായകന് ‘സാറി’നോട് വേണ്ട. മനസിലായോ സാറേ…’ എന്നാണ് വിനായകന് തിരക്കഥാകൃത്തിനുള്ള മറുപടിയായി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ലീല എന്ന സിനിമയെ കുറിച്ച് വിനായകൻ നേരത്തെ പല തവണ പറഞ്ഞിട്ടുണ്ട്. ഒരാളുടെ ഭ്രാന്തമായ ലൈംഗിക സ്വപ്നങ്ങൾ നടപ്പാക്കാനുള്ള യാത്രയാണ് സിനിമയിൽ ഉള്ളത്. അയാളുടെ ഏറ്റവും തീവ്രമായ സ്വപ്നം ഒരു കൊമ്പനാനയുടെ തുമ്പിക്കയ്യിൽ ചാരിനിർത്തി ഒരു പെണ്‍കുട്ടിയുമായുള്ള വേഴ്ചയാണ്. ആ ഒരു പോയന്റിനെയാണ് വിനായകൻ പ്രത്യേകം പരാമർശിച്ചത്. ആനയുടെ തുമ്പിക്കയ്യ് എന്നത് സോഫ്റ്റായ ഒരു പ്രതലം അല്ലെന്നും, നിറയെ മുള്ളുകൾ പോലുള്ള രോമം നിറഞ്ഞതാണെന്നും വിനായകൻ ചൂണ്ടിക്കാട്ടിയിരുന്നു. വളരെ മൃഗീയമായ രീതിയിൽ നിസ്സഹായ അവസ്ഥയിലുള്ള ഒരു പെൺകുട്ടിയെ പീഡനത്തിന് വിധേയമാക്കുന്ന ഈ കഥ മുത്തുചിപ്പിയുടെ നിലവാരത്തിൽ ഉള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാണ് പിന്നീട് ഉണ്ണിയുടെ മറുപടിയും, ഇപ്പോൾ ഉണ്ണി ആർ സാറേ എന്ന് വിളിച്ചുള്ള വിനായകന്റെ പ്രതികരണവും ഉണ്ടായിരിക്കുന്നത്.
ഒരു ഇന്റർവ്യൂവിൽ വന്ന ചോദ്യമായിരുന്നു സിനിമയെക്കുറിച്ച്, ഒരു കലാകാരന്റെ പ്രതികരണം എന്നനിലയിൽ വിനായകന്റെ എതിരഭിപ്രായം. എന്നാൽ വിനായകൻ വ്യക്തിഹത്യ നടത്താണാൻ ഉണ്ണി ശ്രമിച്ചത്. അതിനുള്ള മറുപടിയാണ് വിനായകൻ നൽകിയിരിക്കുന്നതും.
സോഷ്യൽ മീഡിയയിൽ വിനായകന്റെ പോസ്റ്റിന് താഴെ, ഉണ്ണി ആർ ചോദിച്ച് വാങ്ങിയതാണ് ഇതെന്നാണ് ഭൂരിഭാഗം കമന്റുകളും വരുന്നത്. ആ മറുപടിയിൽ അവസാന വരിയിൽ പറയാനുള്ളത് വിനായകൻ കൃത്യമായി തന്നെ പറയുന്നുണ്ട്.. വിനായകൻ സാറിനോട് വേണ്ടാ… മനസ്സിലായോ സാറേ എന്ന്.. സാധാരണ വിനായകന്റെ പോസ്റ്റുകൾ വെറും ഫോട്ടോ മാത്രമോ, ഒറ്റവരി എഴുത്തോ മാത്രമായിരിക്കും. എന്നാൽ ഇതിൽ ഉണ്ണി ആർ സാറേ എന്ന് 5 തവണയാണ് വിനായകൻ എടുത്ത് പറയുന്നത്.
ഉണ്ണിയോട് ഇരുമ്പിൽ കടിച്ച് പല്ല് കളയരുതെന്നും, ആണത്തത്തിന്റെ അറപ്പിക്കുന്ന കെട്ടിയാടലുകൾക്കുള്ള വിനായകന്റെ ശക്തമായ മറുപടി ആണെന്നും പല പ്രമുഖരും വിനായകന്റെ എഫ് ബി പോസ്റ്റിൽ കമന്റുകളും ഇട്ടിട്ടുണ്ട്.