പേടിച്ച് പോയോ മോദിജീ?? തകർപ്പൻ മറുപടിയുമായി രാഹുൽ ഗാന്ധി..
[08:15, 5/9/2024] ash: തെലങ്കാനയിൽ പ്രധാനമന്ത്രി നരേദ്രമോദി നടത്തിയ പ്രസംഗത്തിൽ കോൺഗ്രസ്സിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
”ഈ തെരഞ്ഞെടുപ്പിൽ അംബാനിയിൽനിന്നും അദാനിയിൽ നിന്നും രാഹുൽ ഗാന്ധി എത്ര വാങ്ങി? അയാൾക്ക് ഇവരിൽനിന്ന് എത്ര ചാക്ക് കള്ളപ്പണം ലഭിച്ചു? നോട്ടുകെട്ടുകൾ നിറച്ച ടെമ്പോവാൻ കോൺഗ്രസിന്റെ അടുത്ത് എത്തിയോ? ഒറ്റരാത്രികൊണ്ട് അംബാനിയെയും അദാനിയെയും കുറ്റം പറയുന്നത് നിർത്താൻ എന്ത് കരാറാണ് ഉണ്ടാക്കിയത്? നിങ്ങൾ അംബാനിയെയും അദാനിയെയും അധിക്ഷേപിക്കുന്നത് ഇപ്പോൾ ഒറ്റരാത്രികൊണ്ട് നിർത്തി. അതിനർത്ഥം നിങ്ങൾക്ക് എന്തെങ്കിലും ലഭിച്ചു എന്നാണ്. ഇക്കാര്യത്തിൽ നിങ്ങൾ രാജ്യത്തെ ജനങ്ങളോട് ഉത്തരം പറയേണ്ടിവരും” – ഇതായിരുന്നു മോദിയുടെ പ്രസംഗം.
അതിന് രാഹുൽ ഗാന്ധി മികച്ച മറുപടി തന്നെ കൊടുത്തിട്ടുണ്ട്. അവര്‍ ടെമ്പോയില്‍ ആണ് പണം നല്‍കിയതെന്ന് താങ്കള്‍ പറയുന്നത്, സ്വന്തം അനുഭവം കൊണ്ടാണോ എന്ന് മോദിയോട് …
[08:32, 5/9/2024] ash: ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമ സൂപ്പര്ഹിറ് ആയിരുന്നു. കളക്ഷൻ റെക്കോർഡുകൾ എല്ലാം തിരുത്തി കുറിച്ച ആ സിനിമ മലയാള സിനിമ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറുകയും ചെയ്തു. ഇപ്പോൾ ഒടിടി യിലും ചിത്രം റിലീസ് ചെയ്തു. അവിടെയും മികച്ച വ്യൂവർഷിപ്പുമായി തരംഗം സൃഷ്ടിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ഇപ്പോൾ ഈ സൂപ്പർഹിറ്റ് സിനിമയ്ക്ക് മറ്റൊരു ട്വിസ്റ്റ് വന്നിരിക്കുകയാണ്. സിനിമയ്ക്കു കാരണമായ യഥാർഥ സംഭവത്തില്‍ അന്ന്, അതായത് 2006 ൽ യുവാക്കളോട് മോശമായി പെരുമാറിയ തമിഴ്നാട് പോലീസുകാരെക്കുറിച്ച് 18 വർഷത്തിനുശേഷം അന്വേഷണം വരുകയാണ്.
2006-ല്‍ നടന്ന സംഭവത്തില്‍ നിലമ്ബൂർ സ്വദേശിയും റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മുൻ അംഗവുമായ വി. ഷിജു എബ്രഹാം തമിഴ്നാട് ആഭ്യന്തരസെക്രട്ടറിക്ക് നല്കിയ പരാതിയിലാണ് നടപടി വരുന്നത് . ഈ വിഷയം ഗൗരവമായി അന്വേഷിക്കണമെന്നും നടപടി പരാതിക്കാരനെ അറിയിക്കണമെന്നും ആഭ്യന്തരസെക്രട്ടറി പി. അമുദ തമിഴ്നാട് ഡി.ജി.പി.യോട് നിർദേശിച്ചു കഴിഞ്ഞു.
എറണാകുളം മഞ്ഞുമ്മലില്നിന്നാണ് 2006-ല്‍ ഒരുസംഘം യുവാക്കള്‍ കൊടൈക്കനാല്‍ സന്ദർശിക്കാൻപോയത്. അതിലൊരാള്‍ ഗുണാ കേവ് എന്നറിയപ്പെടുന്ന ഗുഹയില്‍ വീണുപോവുകയായിരുന്നു. ആകെ വിഷമത്തിലായി ആ കൂട്ടുകാർ കൊടൈക്കനാല്‍ പോലീസ് സ്റ്റേഷനില്‍ച്ചെന്ന് സഹായമഭ്യർഥിച്ചു. സിനിമയില്‍ പിന്നീട് കാണുന്ന രംഗം പോലീസുകാർ അവരെ ക്രൂരമായി മർദിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും പിന്നീട് അവരുടെ പണം ദുരുപയോഗം ചെയ്യുന്നതുമായിരുന്നു. യാതൊരു മര്യാദയുമില്ലാത്ത, ധിക്കാരപൂർവ്വമായ പെരുമാറ്റം ആണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.
എന്നാല്‍, സിനിമയിലുള്ളതിനെക്കാള്‍ വളരെ ക്രൂരമായ പീഡനത്തിനാണ് ഇരയായതെന്ന് ഈ യുവാക്കള്‍ തന്നോടുപറഞ്ഞതായി ഹർജിക്കാരനായ ഷിജു എബ്രഹാം പറയുന്നു. മർദിച്ചതിനുപുറമേ പോലീസുകാർ ഇവരുടെ കയ്യിലുള്ള പണം തട്ടിയെടുത്തു. ഒരു പോലീസുകാരനെ മാത്രം കൂടെ പറഞ്ഞയച്ചു.
120 അടിയോളം ആഴമുള്ള ഗുഹയില്‍ ചെറുപ്പക്കാരിലൊരാളായ സിജു തന്നെയാണ് ഇറങ്ങിയത്. ഈ സാഹസികതയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ അടിസ്ഥാനപ്രമേയം. രക്ഷാപ്രവർത്തകനായ മഞ്ഞുമ്മല്‍ സ്വദേശി സിജുവിനെ പിന്നീട് രാജ്യം ജീവൻരക്ഷാ പതക് നല്കി ആദരിക്കുകയും ചെയ്തു.
യഥാർഥ നായകനായ സിജുവിനോട് സംസാരിച്ചതിനെത്തുടർന്നാണ് പരാതി നല്കാൻ തീരുമാനിച്ചതെന്ന് ഷിജു എബ്രഹാം പറഞ്ഞു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാവുകൂടിയായ ഷിജു എബ്രഹാം 2020-ല്‍ മധുര ഹൈവേയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലും ഇടപെട്ടിരുന്നു. അന്ന് അദ്ദേഹത്തിന്റെ പരാതി സ്വീകരിച്ച ഡി.ജി.പി. ജെ.കെ. ത്രിപാഠി കവർച്ചക്കാർക്കെതിരേ കടുത്ത നടപടിയാണെടുത്തത്.
മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാക്കിയ ഓളം അവസാനിക്കുന്നില്ല എന്ന് വേണം കരുതാൻ. പൊതുവെ മലയാളികൾ അല്ലെങ്കിൽ അന്യസംസ്ഥാനത്ത് ഉള്ളവർ വരുമ്പോൾ തമിഴ്നാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നടക്കുന്നത് ഒരുതരം പിടിച്ച് പറി തന്നെയാണെന്ന് പലരും വര്‍ഷങ്ങളായി പരാതി പറഞ്ഞിട്ടുണ്ട്. അനാവശ്യമായി യാത്രക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ടുള്ള വാഹനപരിശോധനയും മറ്റും ഇപ്പോളും നടക്കാറുണ്ട്. പോലീസിന്റെ സഹായത്തോടെ വിലസുന്ന പിടിച്ചുപറിക്കാരുടെ സംഘങ്ങളും അവിടുണ്ട്. എന്തായാലും മഞ്ഞുമ്മൽ ബോയ്സ് വഴി തമിഴ്നാട് പൊലീസിന് ഒരു പണി കിട്ടിയിരിക്കുകയാണ്. നേരത്തെ മലയാളികളെ കുടികാര പശങ്ങൾ എന്ന് വിളിച്ച തമിഴ് സാഹിത്യകാരന്മാരുടെയൊക്കെ പ്രതികരണം നമുക്ക് ഇനിയും പ്രതീക്ഷിക്കാം..