“പാകിസ്ഥാനോട് കളിക്കരുത് ,അവർക്ക് അണ്വായുധം ഉണ്ട്,’’കോൺഗ്രസ്സ് നേതാവിൻ്റെ പ്രസ്താവന വിവാദത്തിൽ; തിരിച്ചടിച്ച് ബിജെപി
എങ്ങനെയെങ്കിലും മോദിയെയും കൂട്ടരെയും താഴെ ഇറക്കണം എന്ന ചിന്തയുമായി നാലു പാടും നെട്ടോട്ടം ഓടുകയാണ് കോൺഗ്രസ് . പോരാത്തതിന് ഇതിനിടയിൽ ബിജെപി യുടെ വാഷിംഗ് മെഷീൻ പ്രക്രിയയും. ഏത് സമയം വേണമെങ്കിലും തങ്ങളുടെ നേതാക്കന്മാർ മറുകണ്ടം ചാടും എന്ന ടെൻഷനു പുറമെ കോൺഗ്രസ്സിന് ഉള്ളിൽ കോൺഗ്രസ്സ് നേതാക്കന്മാർ തന്നെ , അല്ലെങ്കിൽ ഘടക കക്ഷികൾ തമ്മിൽ വരെയുള്ള പ്രശനങ്ങൾ പരിഹരിക്കുന്നതാണ് തിരഞ്ഞെടുപ്പിനിടയിലും കോൺഗ്രസിലിന്റെ പ്രധാനപ്പെട്ട ജോലികളിൽ ഒന്ന് . ഇപ്പോഴിതാ അടുത്ത ഒരു പണി കൂടി ഫ്ളിപ് കാർട്ടിൽ ഓർഡർ ചെയ്തു വരുത്തിയിരിക്കുകയാണ് കോൺഗ്രസ്സിന്റെ മുതിർന്ന നേതാവായ മണിശങ്കർ അയ്യർ .
2004 മുതൽ 2006 വരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായും 2004 മുതൽ 2009 വരെ കേന്ദ്ര പഞ്ചായത്തി രാജിൻ്റെ പ്രഥമ മന്ത്രിയായും പ്രവർത്തിച്ച തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് ഈ പറഞ്ഞ മണിശങ്കർ അയ്യർ.മൂന്ന് തവണ ലോക്സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവെന്ന നിലയിൽ പ്രവർത്തിക്കുകയാണ് മണിശങ്കർ അയ്യർ .
നമുക്കറിയാം ഈ തിരഞ്ഞെടുപ്പിലും , കഴിഞ്ഞ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയും , സംഘവും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാകിസ്ഥാൻ എന്ന പേര് എത്രത്തോളം ആണ് ഉപയോഗിക്കുന്നത് എന്ന്. ഇത്തവണ രാഹുൽ ഗാന്ധി ക്കെതിരെ ബിജെപി ഉപയോഗിക്കുന്ന ഏറ്റവും വലിയ ആരോപണവും രാഹുൽ പാകിസ്താന്റെ ആൾ ആണ് എന്നാണ് . ബിജെപി യുടെ ഈ ഹാറ്റ് സ്പീച് കാരണം ആണ് നമ്മുടെ കേരളത്തിലെ മുസ്ലിം ലീഗിന് അവരുടെ കൊടി പുറത്തു കാണിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായത് .
ഇതിനിടയിലാണ് മണിശങ്കർ അയ്യർ വിവാദ പരാമർശവും ആയി എത്തിയിരിക്കുന്നത് .
ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണമെന്ന വിവാദപ്രസ്താവനയുമായിട്ട് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ എത്തുന്നത് . മണിശങ്കർ അയ്യരുടെ ഈ പ്രസ്താവന നിലവിൽ കോൺഗ്രസിന് വലിയ തലവേദന ആണ് സൃഷ്ടിച്ചിരിക്കുന്നത് .ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കുന്നില്ലെങ്കിൽ അതിന് വലിയ വിലയാണ് നൽകേണ്ടിവരിക . ഇന്ത്യ കയ്യൂക്കുമായി പാകിസ്താന്റെ അടുക്കലേക്ക് ചെന്നാൽ റാവിൽപിണ്ടിയിൽ നുക്ലീർ ബോംബ് ഉണ്ടെന്ന കാര്യം മറക്കരുത് , അവർ ഇന്ത്യക്കെതിരെ അണ്വായുധം പ്രയോഗിക്കും, അതുകൊണ്ടു ഇന്ത്യ പാകിസ്താനെ ബഹുമാനിക്കണം എന്നതാണ് അയ്യറുടെ പ്രസ്താവന. ഇതിനു മുൻപും പല തവണ വിവാദത്തിൽ ചെന്ന് പെട്ടിട്ടുള്ള കോൺഗ്രസ്സ് നേതാവ് ആണ് മണിശങ്കർ അയ്യർ. 2014 തിരഞ്ഞെടുപ്പിന് മുൻപായി മോദിയെ ചായക്കാരൻ എന്ന് വിളിച്ചു മണിശങ്കർ കളിയാക്കിയിരുന്നു. മണിശങ്കറിന്റെ ഈ പ്രസ്താവന അന്ന് മോദിക്ക് ജന മനസ്സുകളിൽ അനുകൂല സ്ഥാനമുണ്ടാക്കിയിരുന്നു എന്നാണ പൊതുവായ വിലയിരുത്തൽ.
രാഹുൽ വിജയിച്ചാൽ പാകിസ്ഥാനിൽ പടക്കം പൊട്ടും എന്ന് അമിത് ഷാ കഴിഞ്ഞ ദിവസം കൂടി പറഞ്ഞതെ ഉള്ളു . ഇതിനിടയിൽ ഇങ്ങനൊരു വിവാദം വീണു കിട്ടിയത് . സെക്കൻഡുകൾക്കുള്ളിൽ തന്നെ ബിജെപി ഇത് അവരുടെ ആയുധമാക്കി കഴിഞ്ഞു.
ഈ പ്രസ്തവനകൾക്കു പുറമെ , അണുബോംബിന്റെ റേഡിയേഷൻ അമൃത്സറിലെത്താൻ എട്ട് സെക്കൻഡ് എടുക്കില്ലെന്നും, . ബഹുമാനിക്കുന്നുവെങ്കിൽ അവർ സമാധാനപരമായി തുടരുമെന്നും മണിശങ്കർ ഓർമ്മിപ്പിച്ചു. അതായത് ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ് പാക്കിസ്ഥാൻ എന്ന് തന്നെ പറഞ്ഞു വയ്ക്കുകയാണ് കോൺഗ്രസ് നേതാവ്. ഒരു കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിനിടയിലാണ് മണിശങ്കർ ഈ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത് .
നിമിഷ നേരം കൊണ്ട് പ്രസ്താവനയ്ക്കെതിരേ ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റെ പാകിസ്ഥാൻ പ്രണയം അവസാനിക്കില്ലെന്ന് ആണ് ബിജെപി കുറ്റപ്പെടുത്തിയത് . അയ്യരുടെ പരാമർശത്തിനെതിരെ ബിജെപി വക്താവ് ഷെഹ്സാദ് പൂനവല്ല രൂക്ഷമായ രീതിയിൽ ആണ് മറുപടി നൽകിയത് . കോൺഗ്രസിന് പാകിസ്ഥാനുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച അദ്ദേഹം, “ഇന്ത്യയ്ക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യമാണ് പാകിസ്ഥാൻ ,എന്നും അവരെ ബഹുമാനിക്കുന്നതിനെക്കുറിച്ചാണ് അയ്യർ സംസാരിക്കുന്നത്.” എന്നും പറഞ്ഞു .ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകരർക്ക് അഭയം നൽകുന്നതിനും പിന്തുണയ്ക്കുന്നതിനും പേരുകേട്ട രാഷ്ട്രമായ പാക്കിസ്ഥാനുമായുള്ള കോൺഗ്രസിൻ്റെ നിലവിലുള്ള ബന്ധത്തിൻ്റെ ഉദാഹരണമാണ് അയ്യരുടെ പരാമർശങ്ങളെന്ന് അദ്ദേഹം ഇതിനോട് കൂട്ടിച്ചേർത്തു പറഞ്ഞു .കോൺഗ്രസിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ ലഭിച്ചപ്പോൾ, അവരുടെ നേതാക്കൾ കസബിനും പാകിസ്ഥാനും 26/11 ന് ക്ലീൻ ചിറ്റ് നൽകി,കശ്മീരിൽ പാകിസ്ഥാൻ ഭാഷയ്ക്ക് സമാനമായ വാക്കുകളാണ് ശശി തരൂർ ഉപയോഗിച്ചത്. പുൽവാമ, പൂഞ്ച് ഭീകരാക്രമണങ്ങളെക്കുറിച്ച് പല കോൺഗ്രസ് നേതാക്കളും പ്രസ്താവനകൾ നടത്തി, ഇപ്പോൾ മണിശങ്കർ അയ്യർ ഭീകരർക്കൊപ്പം നിന്നുകൊണ്ട് പാകിസ്ഥാനെ പിന്തുണച്ച് തീവ്രവാദികളോടും പാക്കിസ്ഥാനോടും കോൺഗ്രസിൻ്റെ കൈ കാണിക്കുന്നു, അതിൻ്റെ മറ്റൊരു തെളിവ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് എന്നും ഷെഹ്സാദ് പൂനവല്ല പറഞ്ഞു .
അയ്യരെ രൂക്ഷമായി വിമർശിച്ച് എത്തിയ മറ്റൊരു ബി.ജെ.പി നേതാവ് മേജർ സുരേന്ദ്ര പൂനിയ എക്സിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ് , “മണിശങ്കർ അയ്യർ ഐഎസ്ഐക്ക് വേണ്ടി ബാറ്റുചെയ്യുന്നു, ഇന്ത്യ പാകിസ്ഥാൻ്റെ മടിയിൽ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നു! എന്തുകൊണ്ടാണ് കോൺഗ്രസുകാർക്ക് പാകിസ്ഥാനോട് ഇത്രയധികം സ്നേഹം ഉള്ളത്, അത് അവരുടെ സിസ്റ്റത്തിൽ തന്നെ ഉള്ളതാണ് എണ്ണാമ്പു സുരേന്ദ്ര പൂനിയ എഴുതിയിരിക്കുന്നത് .
നേരത്തെ, കോൺഗ്രസ് ഓവർസീസ് മേധാവിയും രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയുമായ സാം പ്രിത്രോദയുടെ വിവാദപ്രസ്താവന മൂലവും കോൺഗ്രസ് വെട്ടിലായിരുന്നു.
ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവർ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവർ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവർ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പരാമർശം.
വിവാദങ്ങൾക്കൊടുവിൽ സാം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മണിശങ്കറും വിവാദ പ്രസ്താവനയുമായി എത്തുന്നത്