സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Posted On May 12, 2024
0
373 Views
സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് . ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
നാളെ തിരുവനന്തപുരം പത്തനംതിട്ട ഇടുക്കി ജില്ലകളിലും മറ്റന്നാള്‍ വയനാട് ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുമെന്നും തെക്കൻ കേരളത്തില്‍ മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.വരും ദിവസങ്ങളില്‍ വടക്കൻ ജില്ലകളില്‍ മഴ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.












