കനത്ത മഴ ; തമിഴ്നാട്ടില് ഒഴുക്കില്പ്പെട്ട് നാലുപേരെ കാണാതായി
Posted On May 20, 2024
0
490 Views

കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ തിരുപ്പൂരില് ഒഴുക്കില്പ്പെട്ട നാലുപേരെ കാണാതായി. പാലം മുറിച്ചുകടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനേയും, രക്ഷിക്കാനെത്തിയ മൂന്നു പേരേയുമാണ് കാണാതായത്.
അതേസമയം തിരുപ്പൂരില് മഴ ശക്തമാകുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. കന്യാകുമാരി, തേനി, തിരുനെല്വേലി, തെങ്കാശി, വിരുദുനഗർ, തിരുപ്പൂർ, കോയമ്ബത്തൂർ, നീലഗിരി, ഡിണ്ടിഗല് ജില്ലകളില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ നഗരത്തില് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.