എച്ച്ഐവിയുണ്ടെന്ന് അറിഞ്ഞിട്ടും 30കാരി സമ്ബര്‍ക്കം പുലര്‍ത്തിയത് 200 പേരുമായി; യുവാക്കളടക്കം ഭീതിയില്‍
എച്ച്ഐവി ബാധിതയാണെന്ന് അറിഞ്ഞിട്ടും 200 പേരുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട് ലൈംഗിക തൊഴിലാളി. 30കാരിയായ ലിൻഡ ലെക്സസെയാണ് എച്ച്ഐവി പോസിറ്റീവാണെന്ന് അറിഞ്ഞുകൊണ്ട് യുവാക്കളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്.
2022 ജനുവരി 1ന് ആണ് ലിൻഡയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ വൈറസ് ബാധ മറച്ചുവച്ച് ലിൻഡ 211 പേരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
എച്ച്ഐവി പോസിറ്റീവ് ആണെന്ന് അറിഞ്ഞിട്ടും 200ല്‍ അധികം പേരുമായി സമ്ബർക്കം പുലർത്തിയ വിവരം പുറത്തുവന്നതോടെ പ്രാദേശിക ലൈംഗികത്തൊഴിലാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട എല്ലാവരും എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാക്കാൻ ഒഹായോ സ്റ്റേറ്റ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. പടിഞ്ഞാറൻ വിർജീനിയ അതിർത്തിക്കടുത്തുള്ള ഒഹായോയിലെ നഗരമായ മരിയറ്റ മാർക്കറ്റ് സ്ട്രീറ്റിലുള്ളവരാണ് ലിൻഡയുടെ മിക്ക ക്ലയിന്റുകളും. അതുകൊണ്ട് തന്നെ ഈ മേഖലയിലുള്ളവർക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യതകള്‍ ഏറെയാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ലിൻഡയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇവർ മറ്റാരെങ്കിലുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെങ്കില് അവർക്കും രോഗം ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് പരിശോധന ശക്തമാക്കാനാണ് അധികൃതർ തീരുമാനിച്ചത്. സംഭവത്തില്‍ ലിൻഡയെ പൊലീസ് മേയ് 13ന് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് വർഷമായി രോഗം സ്ഥിരീകരിച്ചിട്ടും ലിൻഡ അക്കാര്യം മറച്ചുവയ്ക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.