ഡല്‍ഹി മദ്യനയ അഴിമതി കേസ് ; മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി
Posted On May 21, 2024
0
278 Views

: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി.
ഡല്‍ഹി റൗസ് അവന്യൂ കോടതി മേയ് 31 വരെയാണ് കസ്റ്റഡി നീട്ടിയത്.
2023 ഫെബ്രുവരി മുതല്‍ മനീഷ് സിസോദിയ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന് ജൂണ്‍ രണ്ടുവരെ ജാമ്യം ലഭിച്ചിരുന്നു.