വൈദ്യുതി ഉപഭോഗം കുറഞ്ഞു; കേരളത്തിന്റെ അധിക വൈദ്യുതി പഞ്ചാബിന്
വേനല്‍ മഴയെത്തുടർന്ന് ഉപയോഗത്തില്‍ കുറവുണ്ടായതിനാല്‍ കെ.എസ്.ഇ.ബി കരാറിലൂടെ വാങ്ങുന്ന അധിക വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷന് നല്കാൻ തീരുമാനമായി. ഇതുസംബന്ധിച്ച് ഇരുസ്ഥാപനങ്ങളും കരാറായി.
മേയ് 31 വരെയുള്ള ആറ് ദിവസമാണ് കേരളം പഞ്ചാബിന് വൈദ്യുതി നല്‍കുക. 24 മണിക്കൂറും 300 മെഗാവാട്ടും പുലർച്ച മൂന്നുമുതല്‍ വൈകീട്ട് ആറുവരെ 150 മെഗാവാട്ടുമാണ് നല്‍കുന്നത്. ഇങ്ങനെ കൊടുക്കുന്ന വൈദ്യുതി കേരളത്തിന് ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന 2025 ഏപ്രിലില്‍ കെ.എസ്.ഇ.ബിക്ക് തിരികെ നല്‍കുമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം. കേരളം നല്കുന്ന വൈദ്യുതി അഞ്ചുശതമാനം അധികമായി പഞ്ചാബ് തിരികെ നല്‍കും.