ബിജെപിയോ അതോ ഇന്ത്യ സഖ്യമോ? മോദി തരംഗമുണ്ടാകുമോ; എക്സിറ്റ് പോള്‍ ഫലങ്ങള്‍
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ എല്ലാ കണ്ണുകളും എക്സിറ്റ് പോളുകളിലേക്ക്. ജനവിധി എന്തായിരിക്കുമെന്ന ഏകദേശ സൂചനയാണ് എക്സിറ്റ് പോളുകള്‍ നല്‍കുക.
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ തുടര്‍ച്ചയായ മൂന്നാം തവണയും അധികാരം പിടിക്കുമോ അതല്ലെങ്കില്‍ പ്രതിപക്ഷമായ ഇന്ത്യ സഖ്യം അധികാരത്തിലെത്തുമോ എന്നതിന്റെ സൂചന എക്സിറ്റ് പോളുകള്‍ നല്‍കും.
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടുഡേയ്സ് ചാണക്യ, ടൈംസ് നൗ-ഇടിജി, സി വോട്ടര്‍, സിഎസ്ഡിഎസ് ലോക്നിധി തുടങ്ങിയവ ഇന്ന് എക്സിറ്റ് പോളുകള്‍ പുറത്തുവിടും. അതേസമയം എക്സിറ്റ് പോളുകള്‍ പുറത്തുവിടാലും യഥാര്‍ത്ഥ ഫലത്തിനായി ജൂണ്‍ നാല് വരെ കാത്തിരിക്കേണ്ടി വരും.
വിവിധ മാധ്യമങ്ങള്‍ ശനിയാഴ്ച്ച വൈകീട്ട് ആറരയ്ക്ക് ശേഷമാണ് എക്സിറ്റ് പോളുകള്‍ പുറത്തുവിട്ടത്. ഏഴാം ഘട്ട പോളിംഗ് അവസാനിച്ചതിന് പിന്നാലെയാണ് ഇവ പുറത്തുവിടുക. ഏപ്രില്‍ 19 രാവിലെ ഏഴ് മണി മുതല്‍ ജൂണ്‍ 1 വൈകീട്ട് 6.30 വരെ തിരഞ്ഞെടുപ്പ് കമ്മീഷന് എക്സിറ്റ് പോള്‍ ഫലം പ്രസിദ്ധീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് മാസത്തോളം നീണ്ട വോട്ടെടുപ്പിനാണ് ശനിയാഴ്ച്ച അവസാനമാകുന്നത്.