എക്സിറ്റ് പോളില്‍ വിശ്വാസമില്ല; രമേശ് ചെന്നിത്തല
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്നും ഇൻഡ്യ മുന്നണി വിജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് ഡീൻ കുര്യാക്കോട് എംപിയും പ്രതികരിച്ചു. ഇൻഡ്യ സഖ്യം തന്നെ അധികാരത്തില്‍ വരും. 2004ല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്നാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. ഇടുക്കിയില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഇന്നലെ പുറത്തുവന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകള്‍ ഇൻഡ്യ മുന്നണിക്ക് നിരാശയാണ് നല്‍കുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എൻഡിഎക്ക് 358 സീറ്റില്‍ വരെ വിജയം എൻഡിടിവി പോള്‍ ഓഫ് പോള്‍സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നുണ്ട്.